ഇൻഡോർ നഗരസഭ ഭിക്ഷാടന മുക്തമാക്കാനുള്ള ശ്രമത്തിനിടെയാണ് സരാഫയ്ക്കു സമീപം ചക്രം ഘടിപ്പിച്ച ബോർഡിൽ സഞ്ചരിച്ചു ഭിക്ഷ യാചിക്കുന്ന കുഷ്ഠരോഗിയായ 50 വയസ്സുകാരനെ കണ്ടെത്തിയത്. ഭിക്ഷ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ ആളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണു 3 നില കെട്ടിടം, ഓട്ടോറിക്ഷകൾ, കാർ, സ്വന്തം ഡ്രൈവർ ഇവയെല്ലാമുള്ളയാളാണ് യാചകനെന്ന് മനസ്സിലാവുന്നത്.
സ്വർണം, വെള്ളി വ്യാപാരികൾക്ക് ലക്ഷക്കണക്കിനു രൂപ പലിശയ്ക്കു നൽകുന്നതാണു മറ്റൊരു വിനോദം.
ഭിക്ഷയിൽനിന്ന് 500 രൂപവരെ ലഭിക്കുന്ന ഇയാൾക്ക് ദിവസേന പലിശവരുമാനം 1200 രൂപയാണ്. വാടകയ്ക്കു നൽകിയിരിക്കുന്ന 3 ഓട്ടോറിക്ഷകളുടെ വരുമാനവും കെട്ടിടങ്ങളിൽനിന്നുള്ള വരുമാനവും വേറെ. മേസ്തിരിപ്പണി ചെയ്തിരുന്ന അദ്ദേഹം കുഷ്ഠരോഗം ബാധിച്ചതോടെ ജോലി ഉപേക്ഷിച്ച് ഭിക്ഷാടനത്തിന് ഇറങ്ങിയതാണ്.
എന്നാൽ, ഇത്രയും പണം ഭിക്ഷാടനത്തിൽനിന്നാണോ സമ്പാദിച്ചതെന്നു വ്യക്തമല്ല.
വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇതു ലഭിച്ചത്.
ഭിക്ഷക്കാരന്റെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

