
മുംബൈ∙ ഉയർന്ന പലിശ നിരക്ക് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്നും അതുകൊണ്ട് ബാങ്കുകൾ പലിശ നിരക്ക് താങ്ങാവുന്ന നിലവാരത്തിലേക്കു കുറയ്ക്കണമെന്നും ധനമന്ത്രി നിർമല സീതാരാമൻ. ഇപ്പോഴത്തെ നിരക്കുകൾ രാജ്യത്തെ ആളുകൾക്കു താങ്ങാവുന്നതല്ലെന്നും അവർ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ധനമന്ത്രിയുടെ പരാമർശം. എസ്ബിഐ കഴിഞ്ഞ ദിവസം എംസിഎൽആർ നിരക്കിൽ 0.05% വർധന വരുത്തിയിരുന്നു. വികസിത് ഭാരത് സ്വപ്നം യാഥാർഥ്യമാക്കുന്നതിനു കുറഞ്ഞ പലിശനിരക്ക് അനിവാര്യമാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയലും രാജ്യത്തിന്റെ വളർച്ചയ്ക്കായി പലിശനിരക്കു കുറയ്ക്കണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]