സ്വർണത്തിന്റെയും വെള്ളിയുടെയും റെക്കോർഡ് വിലക്കുതിപ്പിലും തളരാതെ പൊടിപൊടിച്ച് ധൻതേരസ് ദിനത്തിലെ (ഒക്ടോബർ 18) വിൽപന. ആഭരണങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, വാഹനം തുടങ്ങിയ ശ്രേണികളിലായി ഒരുലക്ഷം കോടി രൂപയിൽ കുറയാത്ത കച്ചവടം ദേശീയതലത്തിൽ നടന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ കണക്കുകൾ വ്യക്തമാക്കി.
ഇതിൽ 60,000 കോടി രൂപയും സ്വർണം, വെള്ളി വിൽപനയാണ്.
2024ലെ ധൻതേരസ് ദിന വിൽപനയേക്കാൾ 25 ശതമാനമാണ് വളർച്ച. റെക്കോർഡ് ഉയരത്തിൽ നിന്ന് സ്വർണം, വെള്ളി വിലകൾ അൽപം താഴേക്കിറങ്ങിയതും വിൽപന കൂടാൻ വഴിയൊരുക്കി.
കേരളത്തിൽ ഇന്നലെ സ്വർണവില ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 11,995 രൂപയും പവന് 95,960 രൂപയാണ് വില.
ധൻതേരസിന് തൊട്ടുമുൻപത്തെ ദിവസം (ഒക്ടോബർ 17) പവൻവില 97,360 രൂപയെന്ന സർവകാല ഉയരത്തിലായിരുന്നു.
ഡൽഹി ബുള്ള്യൻ വിപണിയിൽ മാത്രം 10,000 കോടി രൂപയ്ക്കടുത്ത് സ്വർണക്കച്ചവടമാണ് നടന്നത്. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമേ 10,000 കോടി രൂപയുടെ ഇലക്ട്രോണിക്സ്-ഇലക്ട്രിക്കൽ ഉപകരണങ്ങളും 15,000 കോടിയുടെ അടുക്കള ഉപകരണങ്ങളും 3,000 കോടി രൂപയുടെ അലങ്കാര ഉൽപന്നങ്ങളും ധൻതേരസിൽ വിറ്റഴിഞ്ഞെന്ന് കോൺഫെഡറേഷൻ വ്യക്തമാക്കി.
ധൻതേരസിന് പുറമേ ജിഎസ്ടി 2.0 വഴി വിലകുറഞ്ഞതും ഉപഭോക്താക്കൾ ആഘോഷമാക്കിയപ്പോൾ വാഹന വിപണിയും കൈവരിച്ചത് മികച്ച നേട്ടമാണ്.
ധൻതേരസിൽ 50,000നുമേൽ വാഹനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി വിറ്റഴിച്ചത്. ഹ്യുണ്ടായിയുടെ വിൽപന 20% വർധിച്ച് 14,000 എണ്ണത്തിലെത്തി.
മികച്ച ഡിമാൻഡുള്ളതിനാൽ പല ഷോറൂമുകളും രാത്രി വൈകിയും പ്രവർത്തിച്ചു. ജിഎസ്ടി 2.0 പ്രാബല്യത്തിൽ വന്നതുമുതൽ ഇതുവരെ 4 ലക്ഷത്തിൽപരം വാഹനങ്ങളുടെ ബുക്കിങ് ആണ് മാരുതി സുസുക്കി സ്വന്തമാക്കിയത്.
ഇതിൽ ഒരുലക്ഷത്തോളവും ചെറു കാറുകളുടേതാണ്. ടാറ്റാ മോട്ടോഴ്സ് 30 ശതമാനത്തിൽ കുറയാത്ത വിൽപനയാണ് വിലയിരുത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]