ന്യൂഡൽഹി ∙ സെപ്റ്റംബർ അവസാനവാരം നടപ്പിലായ ജിഎസ്ടി പരിഷ്കാരത്തിന്റെ ഗുണം ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്രധനമന്ത്രി
. 54 ഉൽപന്നങ്ങളുടെ വിലയിലെ ഇളവ് രാജ്യമാകെ പരിശോധിച്ചത് തൃപ്തികരമാണ്.
ഒരുൽപന്നത്തിൽ പോലും ഇളവ് ജനങ്ങളിലെത്താതിരുന്നിട്ടില്ല.
ചില ഉൽപന്നങ്ങളിൽ നികുതിയിളവ് പൂർണതോതിൽ എത്തിയിട്ടുണ്ടാകില്ല. ഇൻപുട്ട്, ഔട്ട്പുട്ട് നികുതിയിലെ പ്രശ്നങ്ങൾ മൂലമാണിത് സംഭവിക്കുന്നതെന്നും വൈകാതെ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജിഎസ്ടി പരിഷ്കാരം വഴി ജനങ്ങൾക്കുണ്ടാകുന്ന നേട്ടത്തെക്കുറിച്ച് വിവരിക്കാൻ മന്ത്രിമാരായ നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ് എന്നിവർ ഒരുമിച്ചാണു വാർത്താസമ്മേളനം നടത്തിയത്.
സിമന്റിന്റെ ചില വകഭേദങ്ങളിൽ (പിപിസി) ഇളവ് കാര്യമായി ലഭിച്ചിട്ടില്ല. ഇത് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തും.
പല ഉൽപന്നങ്ങളുടെയും നികുതിയിളവിനെക്കാൾ കൂടുതൽ ഇളവാണ് കമ്പനികൾ നൽകിയതെന്നും മന്ത്രി പറഞ്ഞു. ഉദാഹരണത്തിന് ഷാംപുവിന് ഏകദേശം 11.02 ശതമാനമാണ് മിനിമം കുറയേണ്ടതെങ്കിൽ ശരാശരി 12.36 ശതമാനത്തിന്റെ കുറവ് ജനങ്ങൾക്ക് ലഭിച്ചതായി മന്ത്രി പറഞ്ഞു.
ക്ലിനിക്കൽ ഡയപ്പറിന് 6.25% ഇളവ് ലഭിക്കേണ്ട സ്ഥാനത്ത് 10.38% ലഭിച്ചു.
മരുന്നുകൾ, നെയ്യ്, ചീസ് തുടങ്ങിയ ഉൽപന്നങ്ങളിൽ നിലവിൽ ലഭിക്കുന്നതിലും കൂടുതൽ ഇളവ് കൈമാറേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജിഎസ്ടി പരിഷ്കാരവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപഭോക്തൃമന്ത്രാലയത്തിൽ 3,169 പരാതികളാണ് എത്തിയത്. ഇതിൽ 3,075 എണ്ണം കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെ നോഡൽ ഓഫിസർമാർക്ക് കൈമാറി.
ബാക്കി 94 എണ്ണം ഉപഭോക്തൃകാര്യ മന്ത്രാലയം പരിഹരിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
ജിഎസ്ടിആർ–3ബി: തീയതി നീട്ടി
ന്യൂഡൽഹി ∙ പ്രതിമാസ ജിഎസ്ടി റിട്ടേൺ ഫോമായ ജിഎസ്ടിആർ–3ബി ഫയൽ ചെയ്യാനുള്ള സമയപരിധി ദീപാവലി പ്രമാണിച്ച് 25 വരെ നീട്ടി. 20നാണ് ജിഎസ്ടിആർ–3ബി റിട്ടേൺ നൽകേണ്ടിയിരുന്ന തീയതി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]