കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങളെ ഉന്നമിട്ട് ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ, പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിക്കും അസർബൈജാനും ‘പണി’കൊടുത്ത് ഇന്ത്യക്കാർ.
ഓപ്പറേഷൻ സിന്ദൂർ വേളയിൽതന്നെ തുർക്കിയുടെ ഉൽപന്നങ്ങൾളെയും ടർക്കിഷ് കമ്പനികളെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനം ശക്തമായിരുന്നു. അസർബൈജാനെതിരെയും ഇന്ത്യയിൽ സമാനമായ വികാരം ഉയർന്നിരുന്നു.
ഇപ്പോഴിതാ ഇരു രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണവും കുത്തനെ ഇടിഞ്ഞു.
ഈ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലായി മാത്രം ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ അസർബൈജാൻ നേരിട്ടത് 56% ഇടിവ്. തുർക്കിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം 33.3 ശതമാനവും ഇടിഞ്ഞു.
ഇന്ത്യക്കാർക്കിടയിൽ ഇരു രാജ്യങ്ങളുടെയും ടൂറിസത്തിന് സ്വീകാര്യത ഏറുന്നതിനിടെയായിരുന്നു പഹൽഗാമിൽ പാക്ക് ഭീകരർ ആക്രമണം നടത്തിയത്. ഇതിനിടെ ഇരു രാജ്യങ്ങളും പാക്കിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയതാണ് ബഹിഷ്കരണ ആഹ്വാനത്തിന് വഴിവച്ചത്.
മേയിലെ കണക്കെടുത്താൽ മാത്രം മുൻകാലങ്ങളെ അപേക്ഷിച്ച് ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിങ്ങിൽ 60 ശതമാനത്തിലധികം ഇടിവുണ്ടായി.
യാത്ര റദ്ദാക്കലുകളിൽ വർധന 250 ശതമാനത്തിലധികം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഈ രാജ്യങ്ങളിലേക്ക് യാത്ര വേണ്ടെന്ന ആഹ്വാനങ്ങൾ സാമൂഹിക മാധ്യമങ്ങളിലും ശക്തമാണ്.
ചില മുൻനിര ട്രാവൽ ബുക്കിങ് ആപ്പുകളും ബഹിഷ്കരണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് മുൻപ് ഒരുലക്ഷത്തോളം ഇന്ത്യൻ വിനോദ സഞ്ചാരികൾ അസർബൈജാൻ സന്ദർശിച്ചിരുന്നു. ഇപ്പോൾ അത് 50,000ലും താഴെയാണ്.
തുർക്കിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായി ഉയരുകയായിരുന്നു. 2022ൽ 2.32 ലക്ഷം, 2023ൽ 2.74 ലക്ഷം, 2024ൽ 3.31 ലക്ഷം എന്നിങ്ങനെയായിരുന്നു സഞ്ചാരികൾ.
2025ൽ ഒന്നരലക്ഷത്തിലും താഴെയായിരിക്കുമെന്നാണ് വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]