
വിവിധ നിക്ഷേപ പദ്ധതികളെയും വായ്പ അവസരങ്ങളെയും കുറിച്ച് ശരിയായി മനസിലാക്കാനും അനുയോജ്യമായത് തിരഞ്ഞെടുക്കാനും സഹായിക്കാൻ മലയാള മനോരമ സമ്പാദ്യം കോട്ടയത്ത് ഫിനാൻഷ്യൽ എക്സ്പോ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ നമ്പർ വൺ പൊതുമേഖലാ ബാങ്കായ എസ്ബിഐ പ്രധാന പങ്കാളിയായുള്ള മേളയിൽ സന്ദർശകർക്ക് സാമ്പത്തിക ആവശ്യങ്ങൾക്കനുയോജ്യമായ സേവനങ്ങൾ കണ്ടെത്താനും മികച്ച നിക്ഷേപ സാധ്യതകൾ നേരിട്ടു മനസിലാക്കാനും വ്യക്തിഗത സാമ്പത്തിക ഉപദേശങ്ങൾ ലഭിക്കുവാനുമുള്ള അവസരമുണ്ട്.
ബാങ്കുകൾ, എൻബിഎഫ്സികൾ, സ്റ്റോക് മാർക്കറ്റ്, മ്യൂച്വൽഫണ്ട്, ഇൻഷുറൻസ് അടക്കമുള്ള മേഖലയിൽനിന്നുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന മേള ഒക്ടോബർ 24, 25 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 7മണിവരെ നടക്കുന്ന എക്സ്പോയിൽ നിക്ഷേപ വായ്പാ പദ്ധതികളെക്കുറിച്ച് അതാതു സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ടു സംവദിക്കാം. വിവിധ നിക്ഷേപ–വായ്പ പദ്ധതികള് താരതമ്യം ചെയ്യാം, ഓഫറുകളും ലഭിക്കും.
സന്ദർശകർക്ക് പഴ്സണൽ ഫിനാൻസുമായി ബന്ധപ്പെട്ടു താഴെപ്പറയുന്ന വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സെമിനാറുകളിലും പങ്കെടുക്കാം.
ഒക്ടോബർ 24 നു സെമിനാറുകൾ
(1)ഓഹരി വിപണിയിൽ ആറാട്ട്, വരൂ നമ്മൾക്കും നേട്ടം കൊയ്യാം – സ്റ്റോക്ക് മാർക്കറ്റ് എക്സ്പെർട്ടും ഫിനാൻഷ്യൽ ജേർണലിസ്റ്റുമായ സനിൽ എബ്രഹാം നയിക്കുന്ന സെമിനാർ രാവിലെ 11ന്
(2)ആദായ നികുതി നിങ്ങളുടെ പോക്കറ്റ് ചോരുന്നത് എങ്ങനെയെല്ലാം…ഇൻകം ടാക്സ് എക്സ്പെർട്ടായ ചാർട്ടേഡ് അക്കൗണ്ടൻറ് സുബിൻ വി ആർ നയിക്കുന്ന സെമിനാർ വൈകിട്ട് 4ന്
ഒക്ടോബർ 25നു സെമിനാറുകൾ
സന്ദർശകർക്ക് വ്യക്തിഗത സാമ്പത്തിക ഉപദേശം നല്കാൻ ഫിനാൻസ് കൺസൾട്ടിന്റെ പ്രത്യേക സെഷൻ. സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും വെൽത്ത് മാനേജ്മെൻറ് എക്സ്പെർട്ടുമായ സിബിൻ പോൾ സാമ്പത്തിക ഉപദേശം നൽകും.
എക്സ്പോയിൽ എത്തുന്ന ആദ്യ 500 പേർക്ക് മലയാളത്തിലെ ഏക പഴ്സണൽ ഫിനാൻസ് മാസികയായ മനോരമ സമ്പാദ്യം മൂന്നുമാസം സൗജന്യമായി ലഭിക്കും.പങ്കെടുക്കുന്ന സന്ദർശകരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കു സമ്മാനവും. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട സംരംഭകർക്ക് കൂടുതൽ ഉപഭോക്താക്കളെ നേടാനുള്ള മികച്ച അവസരവും കൂടിയായിരിക്കും എക്സ്പോ.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക – 8714605087
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]