യുഎസ് പ്രസിഡന്റ് ആയി രണ്ടാമതും ചുമതലയേറ്റശേഷം ഡോണൾഡ് ട്രംപിന്റെ ആസ്തിയിലുണ്ടായ വർധന 3 ബില്യൻ ഡോളർ (ഏകദേശം 26,400 കോടി രൂപ). ഫോബ്സിന്റെ ഏറ്റവും വലിയ 400 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ട്രംപ് ഇതോടെ ഒറ്റക്കുതിപ്പിന് 118 സ്ഥാനങ്ങൾ മറികടന്ന് 201ലുമെത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുംമുൻപ് 4.3 ബില്യൻ ഡോളറായിരുന്നു ആസ്തി (37,000 കോടി രൂപ).
ഇപ്പോഴത് 7.3 ബില്യൻ ഡോളറാണെന്ന് (64,200 കോടി രൂപ) ഫോബ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
എങ്ങനെ കൂടി സമ്പത്ത്?
രണ്ടാമതും പ്രസിഡന്റ് ആകുന്നതിന് തൊട്ടുമുൻപ്, 2024 സെപ്റ്റംബറിൽ ട്രംപ് തന്റെ 3 ആൺമക്കളുമായി ചേർന്ന് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന ക്രിപ്റ്റോകറൻസി കമ്പനി തുടങ്ങിയിരുന്നു. തുടക്കം അത്ര മെച്ചമല്ലായിരുന്നെങ്കിലും ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ പച്ചപിടിച്ചു.
നിരവധി പ്രമുഖർ നിക്ഷേപവുമായി എത്തിയതും നേട്ടമായി.
പ്രസിഡന്റ് ആയി ജനുവരിയിൽ ചുമതലയേൽക്കുന്നതിന് ഏതാനും ദിവസം മുൻപ് അദ്ദേഹം ഒരു മീംകോയിനും പുറത്തിറക്കിയിരുന്നു. ഇത് അതിവേഗമാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ വലിയ വർധന സൃഷ്ടിച്ചത്.
പ്രസിഡന്റ് ആയ ശേഷമാകട്ടെ ട്രംപ്, ക്രിപ്റ്റോകറൻസികളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ചട്ടങ്ങളും കൊണ്ടുവന്നു.
ക്രിപ്റ്റോകറൻസി, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ് ആസ്തി വർധനയിൽ പ്രധാന പങ്കുവഹിച്ചത്. കോർപറേറ്റ് കമ്പനികൾ, മുൻസിപൽ കോർപറേഷനുകൾ എന്നിവ പുറത്തിറക്കിയ കടപ്പത്രങ്ങളിലും ഡോളർ (ഏകദേശം 4,000 കോടി രൂപ).
ഇന്ത്യ, സൗദി അറേബ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും ട്രംപിന് റിയൽ എസ്റ്റേറ്റ് രംഗത്ത് കുടുംബ ബിസിനസ് സംരംഭങ്ങളുണ്ട്. ഈ രംഗത്തുനിന്നുള്ള വരുമാനം കഴിഞ്ഞവർഷം വർധിച്ചത് 580 ശതമാനം.
ഗോൾഫ് ആൻഡ് ക്ലബ് ബിസിനസിൽ നിന്നുള്ള വരുമാനത്തിലെ വർധന 30 ശതമാനവും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]