സ്വർണവില ഏറിയതോടെ സ്വർണ വായ്പയും കുതിക്കുകയാണ്, നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെ സ്വർണ വായ്പയിലെ വളർച്ച ഇരട്ടിയായിട്ടുണ്ട്. ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പ എന്നിവയെക്കാളൊക്കെ വേഗത്തിലാണ് സ്വർണപ്പണയ വായ്പ മുന്നേറുന്നത്.
കൈവശമുള്ള സ്വർണം വിൽക്കാതെ തന്നെ വില വർധനയുടെ നേട്ടമെടുക്കാൻ പറ്റിയ മാർഗമാണിത്. വീട്ടിൽ സൂക്ഷിക്കുമ്പോൾ കള്ളനെ പേടിക്കണമെങ്കിൽ പണയം വച്ച സ്ഥാപനത്തിൽ സുരക്ഷിതമായിരിക്കുമെന്നതിനാൽ ആ തലവേദനയുമില്ല.
വരുമാന മാർഗം
പണത്തിന് അത്യാവശ്യമുള്ളവർ എന്നത് മാറി, ബിസിനസുകാരും കൈവശം പണമുള്ളവർ പോലും സ്വർണ പണയ വായ്പയുടെ വരുമാനസാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്.
സ്വർണത്തിന്റെ വിലയുടെ 75 ശതമാനം, അതായാത് ഒരു പവന് ഏതാണ്ട് 60,000 രൂപ വരെ ഇപ്പോൾ വായ്പ ലഭ്യമാണ്.
സ്വർണം ഈടായി നൽകുന്നതിനാൽ ഇത്തരം വായ്പകൾക്ക് താരതമ്യേന പലിശ, കുറവാണ്, അധിക നടപടിക്രമങ്ങളില്ലാതെ വായ്പ കിട്ടുകയും ചെയ്യും. സ്വർണവില ഈ വർഷം ഇതു വരെ പവന് കാൽ ലക്ഷം രൂപയോളം വർധിച്ചിട്ടുണ്ട്, വില കൂടുന്നതനുസരിച്ച് വായ്പത്തുക കൂടുതൽ ലഭിക്കുകയും ചെയ്യും.
സ്വർണ വായ്പ ബാധ്യതയാകരുത്
പക്ഷെ സ്വർണവായ്പ എടുക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം.
വില ഉയരുമ്പോൾ പോരുന്നത് പോരട്ടെ എന്ന് കരുതി കിട്ടാവുന്നത്ര തുക വായ്പ എടുക്കുന്നത് തിരിച്ചടവിനെ ബാധിക്കും. ഭാവിയിൽ പലിശയേറി സ്വർണം തിരിച്ചെടുക്കാനാകാത്ത അവസ്ഥ വന്നേക്കാം.
അതു പോലെ വിലയിടിഞ്ഞാൽ വായ്പയിലേയ്ക്ക് അധിക തുക അടയ്ക്കാൻ പണയ സ്ഥാപനങ്ങൾ ആവശ്യപ്പെടുകയും ചെയ്യും.
സ്വർണ വായ്പ തിരിച്ചടവ് തവണ 90 ദിവസത്തിലധികം മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുത്തൂറ്റ് ഫിൻകോർപ്പിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഷാജി വർഗീസ് പറയുന്നു. തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങിയാൽ അത് ആർബിഐ നിർദേശമനുസരിച്ച് കിട്ടാക്കടമാകും.
ഇത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകുകയും ഭാവിയിൽ വായ്പയ്ക്കുള്ള അർഹത ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. അതേസമയം സ്വർണ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നത് തകർന്ന ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ലേലം ഒഴിവാക്കാം
വായ്പ യഥാസമയം അടച്ചിട്ടില്ലെങ്കിൽ പണയ സ്വർണം ലേലത്തിനു വയ്ക്കുകയാണ് തുടർന്ന് വായ്പാ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നടപടി.
ഇത്തരം ഘട്ടങ്ങളിൽ സ്വർണം നഷ്ടപ്പെടാതിരിക്കുന്നതിന് നിലവിലെ വായ്പാ കുടിശിക അടച്ചു തീർത്ത് ആഭരണം അടുത്ത ഒരു വർഷത്തേക്ക് കൂടി പുതുക്കിവയ്ക്കാം. സ്വർണം ലേലം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കാനും, കിട്ടാക്കടത്തിന്റെ പരിധിയിലേക്ക് വീണ് സിബിൽ സ്കോർ നഷ്ടപ്പെടാതിരിക്കാനും ഈ രീതി പരീക്ഷിക്കാം.
പക്ഷെ അടുത്ത ഒരു വർഷത്തിനിടെ സ്വർണം തവണയടച്ച് തീർത്ത് പണയം തിരികെ എടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]