കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ സ്വർണവിലയിൽ ഇന്നു തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് 15 രൂപ ഉയർന്ന് വില 10,205 രൂപയിലും പവന് 120 രൂപ ഉയർന്ന് 81,640 രൂപയിലുമെത്തി.
രാജ്യാന്തരവില ഔൺസിന് 3,704 ഡോളർ എന്ന റെക്കോർഡിൽ നിന്ന് 3,634 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ 3,653 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
രൂപ ഡോളറിനെതിരെ തുടർച്ചയായ രണ്ടാംനാളിലും നഷ്ടത്തിലേക്ക് വീണതും തിരിച്ചടിയായി. ഇന്ന് 7 പൈസ താഴ്ന്ന് 88.20ലാണ് രൂപയുടെ മൂല്യമുള്ളത്.
നവരാത്രി, ദീപാവലി ഉത്സവകാലം പടിവാതിലിൽ എത്തിനിൽക്കേ, സ്വർണാഭരണ ഡിമാൻഡ് കൂടാനുള്ള വഴിയാണ് ഒരുങ്ങുന്നത്. ഡിമാൻഡ് വർധിക്കുന്നത് സ്വർണവില കൂടാനിടയാക്കും.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ 10 രൂപ ഗ്രാമിന് വർധിച്ച് 8,455 രൂപയിലെത്തി.
മറ്റു ചില ജ്വല്ലറികൾ നൽകിയ വില 8,380 രൂപയാണ്. വെള്ളിക്കും വ്യത്യസ്ത വിലയാണുള്ളത്.
ചില കടകളിൽ ഗ്രാമിന് ഒരു രൂപ വർധിച്ച് 140 രൂപ. മറ്റു ചില വ്യാപാരികൾ ഈടാക്കുന്നത് 135 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

