കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ വിൽക്കുന്ന സീസണാനായ ചിങ്ങത്തിന്റെ തുടക്കത്തിൽ സ്വർണവില താഴുന്ന പ്രവണത ആഭരണ പ്രേമികൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഗ്രാമിന് 40 രൂപ താഴ്ന്ന് 9235 രൂപയും 320 രൂപ ഇടിവിൽ പവന് 73850 രൂപയും ആണ് വില.
ഇത് വിവാഹ– ഓണ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്. അതേസമയം കേരളത്തിന്റെ പലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വ്യത്യസ്ത വിലയായിരുന്നത് ഇന്ന് ഏകീകരിച്ച് ഒറ്റവിലയിലേയ്ക്കെത്തിയതും ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ട്.
വില ഇനിയും താഴുമോ
സ്വർണവില സ്ഥിരമായി താഴുമെന്നും അല്ല മുന്നേറുമെന്നും കണക്കാക്കാനാകാത്ത രാജ്യാന്തര – ആഭ്യന്തര സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.
രാജ്യാന്തര വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് സംസ്ഥാനത്തും സ്വർണവിലയുടെ നീക്കം. യുദ്ധം, സാമ്പത്തിക അസ്ഥിരത തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനം.
അതിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മാറിമറിയുന്ന നിലപാടുകളും യുദ്ധ സാഹചര്യങ്ങൾ തുടരുന്നതും സ്വർണവിലയുടെ നീക്കത്തെക്കുറിച്ച് പ്രവചനം അസാധ്യമാക്കുന്നു. ഓഗസ്റ്റ് 8 ന് പവന് 75,760 രൂപയിലെത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
ചിങ്ങമാസത്തിൽ സ്വർണത്തിലുള്ള ഇടിവ് മുതലെടുക്കുന്നതാണ് ആഭരണ പ്രേമികൾക്ക് കൈ കൊള്ളാനാകുന്ന സമീപനം.
സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണത്തിനും വിലകുറഞ്ഞിട്ടുണ്ട്. 35 രൂപ താഴ്ന്ന് ഗ്രാമിന് 7635 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വില.
വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞു 124 രൂപയായിട്ടുണ്ട്.
സ്വർണ വില കുറയുന്ന പ്രവണത തുടരുകയാണെങ്കിൽ ഓണത്തിന് ആഭരണ വിൽപ്പന ഉയരുമെന്നാണ് സ്വർണ വ്യാപാരികളുടെ പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]