
കൊച്ചി ∙ കളമശേരിയിൽ 600 കോടി ചെലവിൽ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന ലോജിസ്റ്റിക് പാർക്കിന്റെ നിർമാണം ഈ മാസം ആരംഭിക്കും. 28 നാണ് ശിലാസ്ഥാപനം.
അദാനി പോർട്സിന്റെ ഉപസ്ഥാപനമായാണ് ലോജിസ്റ്റിക് പാർക്ക് പ്രവർത്തിക്കുക. രാജ്യമെമ്പാടും ആരംഭിക്കുന്ന സപ്ലൈ ചെയിൻ ലോജിസ്റ്റിക്സിന്റെ ഭാഗമായാണ് കൊച്ചിയിലെ പാർക്കും.
കളമശേരിയിൽ എച്ച്എംടിയുടെ കയ്യിൽ നിന്നു വാങ്ങിയ 70 ഏക്കറിലാണ് 15 ലക്ഷം ചതുരശ്ര അടിയിൽ ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകും.
നിർമാണത്തിന് മുൻപുതന്നെ പാർക്കിലെ ഭൂരിപക്ഷം സ്ഥലത്തിനും മികച്ച പ്രതികരണം ലഭിച്ചതായി റിപ്പോർട്ടുണ്ട്.
പ്രമുഖ ഓൺലൈൻ വിതരണ സ്ഥാപനമായ ഫ്ലിപ്കാർട്ടാണ് കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ഫ്ലിപ്കാർട്ടിന്റെ പ്രധാന വിതരണ കേന്ദ്രമായി കളമശേരി കേന്ദ്രം മാറും.
കമ്പനികൾക്ക് എല്ലാ സൗകര്യവുമുള്ള വെയർഹൗസുകൾ പാർക്കിൽ ലഭ്യമാകും.
ഇൻവെസ്റ്റ് കേരള സംഗമത്തിൽ വന്ന നിക്ഷേപ വാഗ്ദാനങ്ങൾ അതിവേഗം യാഥാർഥ്യമായിരിക്കൊണ്ടിരിക്കുകയാണ്. അദാനിയുടെ ലോജിസ്റ്റിക് പാർക്ക് വരുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ ശക്തിപ്പെടുത്തും.
കൂടുതൽ തൊഴിവസരങ്ങളും ഉണ്ടാകും
മന്ത്രി പി.രാജീവ്
ദേശീയപാത 66 ൽ നിന്ന് ലോജിസ്റ്റിക് പാർക്കിലേക്ക് 6 കിലോമീറ്റർ ദൂരമേയുള്ളൂ. കൊച്ചി വിമാനത്താവളത്തിലേക്ക് 21 കിലോമീറ്ററും റെയിൽവേസ്റ്റേഷനിലേക്ക് 16 കിലോമീറ്ററും തുറമുഖത്തേക്ക് 26 കിലോമീറ്ററുമാണ് ദൂരം.
കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല 6 കിലോമീറ്റർ മാത്രം അകലെ.
ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ലോജിസ്റ്റിക് ഹബായി കേന്ദ്രം മാറുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. 16 മീറ്റർ വീതിയുള്ള ട്രക്ക് ഏപ്രണും ട്രക്കുകൾക്ക് പാർക്കിങ് സൗകര്യവും പാർക്കിലുണ്ടാകും.
10,000 ചതരശ്ര അടിക്ക് ഒരു ഡോക്ക് സൗകര്യം എന്ന രീതിയിലാണ് ഡിസൈൻ. ഇതനുസരിച്ച് സാധനങ്ങളുടെ കയറ്റിറക്ക് അനായാസമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]