
മുംബൈ∙ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ മുൻ വർഷം ഇതേ പാദത്തെക്കാൾ 78.31% വർധന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭ വർധനയാണിത്.
കമ്പനിയുടെ ലാഭം 26,994 കോടി രൂപയിലേക്കാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ 15,138 കോടി രൂപയായിരുന്നു ലാഭം.
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോൾ 39 ശതമാനവും വർധനയുണ്ട്.
∙ മൊത്തം അറ്റാദായത്തിൽ 76.5% വർധനയും രേഖപ്പെടുത്തി. പെയ്ന്റ് ഉൾപ്പെടെയുള്ള കൺസ്യൂമർ ഉൽപന്നങ്ങളുടെ വിൽപനയിലുണ്ടായ കുതിച്ചുചാട്ടമാണ് നേട്ടത്തിനു പിന്നിൽ.
ജിയോയ്ക്കും വൻ തിളക്കം
∙ ടെലികമ്യൂണിക്കേഷൻ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25% വർധനയുണ്ട്.
അറ്റാദായം 7110 കോടി രൂപയായി ഉയർന്നു. ഒന്നാംപാദത്തിൽ 99 ലക്ഷം വരിക്കാരെ ജിയോ നേടി.
ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 49.8. കോടിയായി.∙ 500ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസും അവതരിപ്പിച്ചു.
റിലയൻസ് റീട്ടെയ്ൽ: വരുമാനം 84,171 കോടി . റിലയൻസ് റീട്ടെയ്ൽ വരുമാനത്തിൽ 11.3 ശതമാനമാണു വർധന.
വരുമാനം 84171 കോടി രൂപയായി. പ്രവർത്തന വരുമാനം 5.26% ഉയർന്ന് 2.48 ലക്ഷം കോടി.
നിരാശപ്പെടുത്തി ഒ2സി
ഓയിൽ റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽ ബിസിനസിൽ 1.5% ഇടിവുണ്ടായി. പ്രീമിയം ഹോം അപ്ലയൻസ് വിപണിയിലെ വളർച്ചയുടെ വേഗം കൂട്ടുന്നതിന്റെ ഭാഗമായി കൺസ്യൂമർ ഡ്യൂറബിൾ ബ്രാൻഡായ കെൽവിനേറ്ററിനെ ഏറ്റെടുത്തതായും റിലയൻസ് ഇന്നലെ പ്രഖ്യാപിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]