
യുക്രെയ്നെതിരായ സംഘർഷത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ (ഇയു). ഇതിന്റെ ഭാഗമായി റഷ്യൻ ക്രൂഡ് ഓയിലിന്റെ പരമാവധി വില ബാരലിന് 60 ഡോളറിൽ നിന്ന് .
അതായത്, റഷ്യയിൽ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിൽ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ. അതിനുമുകളിൽ വില നൽകിയാൽ ആ രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്തും.
റഷ്യയുടെ വരുമാനത്തിന് പൂട്ടിട്ട്, സാമ്പത്തികമായി ഞെരുക്കുകയാണ് ലക്ഷ്യം.
നേരത്തേ ബാരലിന് 80 ഡോളറായിരുന്നപ്പോഴായിരുന്നു റഷ്യൻ എണ്ണയ്ക്ക് ഇയു 60 ഡോളർ വിലപരിധി നിശ്ചയിച്ചത്. നിലവിൽ രാജ്യാന്തരവില ശരാശരി 65 ഡോളറാണെന്നിരിക്കേ, 60 ഡോളർ പരിധി റഷ്യയെ അത്ര നോവിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ഇയു വെറും 47.60 ഡോളറിലേക്ക് ഇപ്പോൾ വില വെട്ടിക്കുറച്ചത്.
കൂടുതൽ ഉപരോധം
∙ യൂറോപ്യൻ കമ്പനികൾ ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടുള്ള ഓയിൽ ടാങ്കറുകൾക്കും (എണ്ണക്കപ്പൽ) ഇയുവിന്റെ ഉപരോധം ബാധകമാണ്.
ഇവയും പുതിയ പരിധിയിൽ കവിഞ്ഞ വിലയ്ക്ക് എണ്ണ നീക്കം ചെയ്യാൻ പാടില്ല. റഷ്യൻ എണ്ണ ടാങ്കറുകൾക്കും ഉപരോധമുണ്ട്.
∙ രാജ്യാന്തര പണമിടപാട് സംവിധാനത്തിൽ (സ്വിഫ്റ്റ് ട്രാൻസ്ഫർ നെറ്റ്വർക്ക്) നിന്ന് 22 റഷ്യൻ ബാങ്കുകളെ പുറത്താക്കാനും ഇയു തീരുമാനിച്ചു.
റഷ്യയുമായി ഇടപാട് നടത്തുന്നതും ഉപരോധം മറികടക്കാൻ റഷ്യയെ സഹായിച്ചതുമായ രണ്ട് ചൈനീസ് ബാങ്കുകൾക്കും ഉപരോധം ഏർപ്പെടുത്തും.
∙ 2022ൽ പൊട്ടിത്തെറിയിൽ തകർന്ന റഷ്യ-ജർമനി നോർഡ് സ്ട്രീം ഗ്യാസ് പൈപ്പ്ലൈൻ അറ്റകുറ്റപ്പണി ചെയ്യാൻ റഷ്യയെ അനുവദിക്കില്ല.
ഇന്ത്യയിലെ റിഫൈനറിക്കും ഉപരോധം
റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള
സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാരയുടെ ഗുജറാത്തിലെ റിഫൈനറിയിൽ നിന്നുള്ള എണ്ണയ്ക്കും ഉപരോധം ബാധകമാണെന്ന് ഇയു.
∙ ഇന്ത്യയിൽ സ്വകാര്യമേഖലയിൽ ഏറ്റവുമധികം പമ്പുകളുള്ള എണ്ണക്കമ്പനിയാണ് നയാര എനർജി.
∙
ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
∙ നിലനിൽ ഇന്ത്യ ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്നത് റഷ്യയിൽ നിന്നാണ് (38-40%).
. റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികളിലൊന്നാണ് റിലയൻസ്
ഭീഷണി വേണ്ടെന്ന് ഇന്ത്യ
അതേസമയം, ഏകപക്ഷീയമായ ഉപരോധം ഇന്ത്യ അംഗീകരിക്കില്ലെന്നും യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് ഇന്ത്യയോട് വേണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യയിൽ റോസ്നെഫ്റ്റിന്റെ കീഴിയുള്ള വമ്പൻ റിഫൈനറിക്കും ഉപരോധം ഏർപ്പെടുത്തിയെന്ന യൂറോപ്യൻ യൂണിയൻ പോളിസി മേധാവി കജ കാലസിന്റെ എക്സ് പോസ്റ്റിനോടായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം. പ്രതിവർഷം 20 മില്യൺ ടൺ ഉൽപാദനശേഷിയുള്ളതാണ് നയാരയുടെ ഗുജറാത്തിലെ റിഫൈനറി.
അടുത്ത ഊഴം അമേരിക്കയുടേത്
റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്കയും.
യുക്രെയ്നുമായി 50 ദിവസത്തിനകം വെടിനിർത്തൽ ധാരണയിലെത്തണമെന്ന് കഴിഞ്ഞദിവസം ട്രംപ് റഷ്യയ്ക്ക് അന്ത്യശാസനം നൽകിയിരുന്നു. റഷ്യ വഴങ്ങിയില്ലെങ്കിൽ രണ്ടാംഘട്ട
ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഭീഷണി.
∙ റഷ്യയിൽ നിന്ന് എണ്ണ ഉൾപ്പെടെ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും തുർക്കിക്കുംമേൽ 500% തീരുവ ഏർപ്പെടുത്താനായിരുന്നു ആദ്യനീക്കം. 100% തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.
∙ എണ്ണ വിൽപന വഴിയുള്ള വരുമാനം റഷ്യ യുക്രെയ്നെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നതിന് തടയിടുകയാണ് ഉപരോധം കടുപ്പിക്കുന്നതിലൂടെ ഇയുവും അമേരിക്കയും ഉദ്ദേശിക്കുന്നത്.
റഷ്യയ്ക്ക് കനത്ത ആഘാതം
നിലവിൽ സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിലാണ് റഷ്യ.
ജിഡിപി വളർച്ച കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം അഥവാ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലനിലവാരം 10 ശതമാനത്തിനും മുകളിലെത്തി.
അടിസ്ഥാന പലിശനിരക്ക് 20 ശതമാനത്തിലുമേറെ. .
ഇതിനിടെയാണ് ഇയുവും അമേരിക്കയും ഉപരോധയുദ്ധം കടുപ്പിക്കുന്നത്.
എന്നാൽ, വഴങ്ങേണ്ടെന്ന നിലപാടിലാണ് ഇപ്പോഴും പുട്ടിൻ. യുക്രെയ്നെതിരായ ആക്രമണം കടുപ്പിച്ചിട്ടുമുണ്ട്.
അമേരിക്കയുടെ ഉപരോധ പ്രഖ്യാപനങ്ങളിലേക്കാണ് ഇപ്പോൾ ലോകത്തിന്റെ ഉറ്റുനോട്ടം.
∙ റഷ്യയും ചൈനയും ഇന്ത്യയും ബ്രസീലും ഉൾപ്പെടുന്ന ‘ബ്രിക്സ്’ കൂട്ടായ്മക്കെതിരെ ഉപരോധം കടുപ്പിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. ബ്രിക്സ് വൈകാതെ ഇല്ലാതാകുമെന്നാണ് ട്രംപ് പറഞ്ഞത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]