
ഓഹരി നിക്ഷേപം റിസ്കാണ്. പിന്നെന്തിനാണ് ഇത്രയും റിസ്കെടുക്കുന്നത്? ഈ ചോദ്യം പലരുടെയും മനസ്സിലുണ്ട്. നമുക്ക് ഒരു കണക്കു നോക്കാം. ഒരു കോടി രൂപ കൈവശമുണ്ടെങ്കിൽ ഭാവി ഭദ്രമാണെന്നു തോന്നുന്നുണ്ടോ? ആ തുക ശരിയായി നിക്ഷേപിച്ചാൽ മാത്രം എന്നതാണ് മറുപടി.
പണമായി കൈവശംവച്ചാൽ 10 വർഷം കഴിയുമ്പോൾ ഒരു കോടി രൂപയുടെ മൂല്യം 55.8 ലക്ഷം രൂപയായി കുറയും. പണപ്പെരുപ്പം, പണത്തിന്റെ വാങ്ങൽശേഷി കാർന്നുതിന്നുന്നതാണ് കാരണം. നിലവിലെ 6% എന്ന പണപ്പെരുപ്പംമൂലം ഒരു കോടി രൂപയുടെ മൂല്യം വിവിധ കാലയളവുകളിൽ എത്രയാകും എന്നു പട്ടികയിൽ കാണുക.
ഉയർന്ന ആദായം കിട്ടുംവിധം നിക്ഷേപിക്കുക എന്നതാണ് ഈ മൂല്യത്തകർച്ചയെ മറികടക്കാനുള്ള ഏകമാർഗം. എന്നാൽ റിസ്കില്ലാത്ത സുരക്ഷിത പദ്ധതികൾക്കു പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം തരാനാകില്ല. അതിനാൽ മികച്ച ഓഹരിയിൽ നിക്ഷേപിക്കുകയാണു വേണ്ടത്. അതിനു കഴിയാത്തവർക്ക് മ്യൂച്വൽഫണ്ടിലൂടെ ഓഹരിയുടെ നേട്ടമെടുക്കാം.
സമ്പാദ്യം മാസികയുടെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് Whatsapp – 9297749412
English Summary:
Learn how inflation impacts your money. Discover why investing in stocks or mutual funds is crucial to protect your wealth and beat inflation, as explained in Sampadya magazine.
7ahv1obnfk19cse5d8q5g4ordm mo-business-mutualfund mo-business-financiialplanning mo-business-personalfinance 2fa5rb7hbqfap03h4e48cf762-list mo-business-investment mo-business-share-market mo-business-sampadyam-magazine 7q27nanmp7mo3bduka3suu4a45-list mo-business-inflation