ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്)-ടെക്സ്റ്റാർസ് പരിശീലന പരിപാടിയിലേക്ക് കോട്ടയത്തെ സ്റ്റാർട്ടപ്പ് സംരഭകനെ തിരഞ്ഞെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പായ പ്ലോട്ട്പ്രോ ഡൈനാമിക്സിന്റെ സ്ഥാപകനും സിഇഒയുമായ തോമസ് ജോർജിനാണ് ടോക്കിയോയിൽ നടക്കുന്ന ബൂട്ട് ക്യാംപിലേക്ക് ക്ഷണം.
ലോകത്ത് ആകെ 20 സംരംഭകർക്കാണ് പ്രവേശനം.
റിയൽ എസ്റ്റേറ്റ് ഡവലപ്പർക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്ന സ്ഥാപനമാണ് 2024ൽ പ്രവർത്തനം ആരംഭിച്ച പ്ലോട്ട്പ്രോ ഡൈനാമിക്സ്. കമ്പനിയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഭൂമിയുടെ (പ്ലോട്ടുകളുടെ) എല്ലാവിധ നിലവാരവും സ്വഭാവവും അതിവേഗം മനസ്സിലാക്കാം.
ഇത് പ്ലോട്ട് വിൽക്കൽ/വാങ്ങൽ തീരുമാനം എളുപ്പത്തിലെടുക്കാൻ സഹായിക്കുമെന്ന് തോമസ് ജോർജ് പറഞ്ഞു. കോട്ടയം സ്വദേശിയായ തോമസ് ഏബ്രഹാമാണ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസർ (സിടിഒ).
തോമസ് ജോർജിന്റെ ഭാര്യയും ആർക്കിടെക്റ്റുമായ അന്ന സണ്ണിയാണ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ).
മികച്ച വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് എഡബ്ല്യുഎസും ടെക്സ്റ്റാർസും ചേർന്ന് സംഘടിപ്പിക്കുന്നതാണ് ദ്വിദിന പരിശീലന പരിപാടി. സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നൽകുന്ന ക്യാംപിൽ വിദഗ്ധരുടെ ബിസിനസ് കോച്ചിങ്ങും ലഭിക്കും.
നിക്ഷേപകരുമായും വിദഗ്ധരുമായും നേരിട്ട് ഇടപെടാനും അവസരമുണ്ട്. പുറമേ, ക്ലൗഡ് അധിഷ്ഠിത പ്രോജക്ടുകൾ ഒരുക്കാനായി 5,000 ഡോളറിന്റെ ക്രെഡിറ്റ് പിന്തുണയും ലഭിക്കും.
ഗ്രാന്റായി 5 ലക്ഷം ഡോളർ വരെ നേടാനാനുള്ള അവസരവുമാണ് ക്യാംപിൽ ലഭിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

