ന്യൂഡൽഹി ∙ പാലിലും പാൽ ഉൽപന്നങ്ങളിലും മായം ചേർക്കലും തെറ്റായ ബ്രാൻഡിങും തടയാൻ പ്രത്യേക പരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി (എഫ്എസ്എസ്എഐ) സംസ്ഥാനങ്ങളോട് നിർദേശിച്ചു.
രാസവസ്തുക്കൾ കലർന്ന പാൽ, വൃത്തിഹീനമായ സാഹചര്യത്തിൽ നിയമവിരുദ്ധമായി നിർമിക്കുന്ന പാൽ ഉൽപന്നങ്ങൾ എന്നിവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡെയറി യൂണിറ്റുകളിൽ മിന്നൽ പരിശോധന നടത്തി സാംപിളുകൾ ശേഖരിക്കണം, മായം കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

