![](https://newskerala.net/wp-content/uploads/2024/11/neymar-1024x533.jpg)
ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ഉണർവ് സമ്മാനിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ. ബിൻഘാട്ടി പ്രോപ്പർട്ടീസിന്റെ അത്യാഡംബര പാർപ്പിട സമുച്ചയ പദ്ധതിയായ ബുഗാട്ടി റെസിഡൻസസിൽ പുത്തൻ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. 20 കോടി ദിർഹമാണ് വില (ഏകദേശം 455 കോടി രൂപ). അത്യാഡംബര വാഹന ബ്രാൻഡായ ബുഗാട്ടിയുമായി കൈകോർത്ത് ബിൻഘാട്ടി ഒരുക്കിയ റിയൽ എസ്റ്റേറ്റ് പദ്ധതിയാണിത്. ലോകത്ത് ബുഗാട്ടി ബ്രാൻഡിങ്ങിൽ ഉയർന്ന ആദ്യ റിയൽ എസ്റ്റേറ്റ് പദ്ധതിയാണിത്.
Image Credit: bugattiresidences.com/
കാറുകൾ ഉൾപ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ എലവേറ്റർ, ഡൗൺടൗൺ ദുബായിയുടെ മനോഹര കാഴ്ചകളോട് കൂടിയ സ്വകാര്യ സ്വിമ്മിങ് പൂൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി സവിശേഷതകളുള്ളതാണ് നെയ്മർ ജൂനിയറുടെ വീട്. പദ്ധതിയുടെ ഭാഗമായ സ്കൈ മാൻഷൻ കളക്ഷനിലാണ് നെയ്മറുടെ വീടുള്ളത്. സമീപകാലത്തായി ലോക പ്രശസ്ത സെലിബ്രിറ്റികളും ബിസിനസ് പ്രമുഖരും ദുബായിൽ സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് നെയ്മർ ജൂനിയർ കൂടി എത്തുന്നത് ദുബായിയുടെ അത്യാഡംബര റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ കുതിപ്പാകുമെന്നാണ് ബിൻഘാട്ടി പ്രോപ്പർട്ടീസ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]