
ന്യൂഡൽഹി∙ കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിവരുമാനത്തിൽ (ഡയറക്ട് ടാക്സ്) 6 വർഷത്തിനിടെ 40 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്.
2018–19ൽ 17,021 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം ഇത് 23,966 കോടിയായി.എന്നാൽ 2022–23നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ വർഷം 17 കോടി രൂപയുടെ കുറവുണ്ട്.ആദായനികുതിയും കോർപറേറ്റ് നികുതിയുമാണ് പ്രത്യക്ഷ നികുതിയുടെ സിംഹഭാഗവും. രാജ്യമാകെ കഴിഞ്ഞ 6 വർഷത്തിനിടയിൽ 72 ശതമാനത്തിന്റെ വർധനയുണ്ടായി.കഴിഞ്ഞ വർഷം 10.45 ലക്ഷം കോടി രൂപയാണ് രാജ്യമാകെ ആദായനികുതിയായി പിരിച്ചെടുത്തത്. കോർപറേറ്റ് നികുതി 9.11 ലക്ഷം കോടിയും.
2000ൽ ആദായനികുതി പിരിച്ചെടുത്ത് 31,764 കോടി രൂപ മാത്രമായിരുന്നു.പ്രത്യക്ഷനികുതി കലക്ഷൻ പട്ടികയിൽ 5 വർഷത്തോളമായി കേരളം 12–ാം സ്ഥാനത്താണ്. മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളാണ് മൊത്തം പ്രത്യക്ഷ നികുതിയുടെ 65 ശതമാനവും സംഭാവന ചെയ്യുന്നത്. കേരളത്തിന്റെ വിഹിതം 1.4% മാത്രമാണ്.2013–14ൽ വ്യക്തിഗത നികുതിദാതാക്കൾ 4.95 കോടിയായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 9.91 കോടിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]