
വിദേശത്ത് വിയർപ്പൊഴുക്കി സമ്പാദിച്ച പണം സ്വന്തം നാട്ടിൽ എവിടെ സുരക്ഷിതമായി നിക്ഷേപിക്കും? ഇനി നിക്ഷേപിച്ചാൽത്തന്നെ അതിന് മികച്ച വളർച്ച ലഭിക്കുമോ? വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ഓരോ പ്രവാസിയുടെയും ഉള്ളിലുയരുന്ന ചോദ്യങ്ങളാണിവ. ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താനുള്ള അവസരം ഒരുക്കുകയാണ് നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്, എൻആർഐ ഫെസ്റ്റിലൂടെ.
നിക്ഷേപ സാധ്യതകളുടെ വാതിൽ
കേരളത്തിലുടനീളമുള്ള ജിയോജിത്തിന്റെ ബ്രാഞ്ചുകളിൽ നടത്തപ്പെടുന്ന എൻആർഐ ഫെസ്റ്റ് പ്രവാസി ഇന്ത്യക്കാർക്ക് മുന്നിൽ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറന്നിടുകയാണ്.
പ്രത്യേകിച്ച് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗം വളരുന്ന രാജ്യവും, നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയും എന്ന നേട്ടം കൊയ്തിരിക്കുമ്പോൾ. നമ്മുടെ രാജ്യത്തിൻ്റെ ബാങ്കിങ്, സാങ്കേതികവിദ്യ, ഉൽപാദനം, അടിസ്ഥാന സൗകര്യങ്ങൾ, സേവനരംഗം തുടങ്ങിയ ഒട്ടനവധി മേഖലകൾ മികച്ച വളർച്ചാ സാദ്ധ്യതകൾ ഉള്ളവയാണ്.
ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നേരിട്ടോ മ്യൂച്വൽ ഫണ്ടുകളിലൂടെയോ നിക്ഷേപിക്കുന്നത് ദീർഘകാലയളവിൽ മികച്ച നേട്ടം നൽകും.
എന്തൊക്കെ സേവനങ്ങൾ?
മ്യൂച്വൽ ഫണ്ട് ഇൻവെസ്റ്റ്മെന്റുകൾ, ഓൺലൈൻ ഇക്വിറ്റി ട്രേഡിങ്, പോർട്ട്ഫോളിയോ മാനേജ്മെന്റ്, ഐപിഒ, ഡെറിവേറ്റീവുകൾ, ഇൻഷുറൻസ്, ഐഎഫ്എസ്സിയുടെ ലഭ്യമാകുന്ന സേവനങ്ങൾ തുടങ്ങിയവയാണ് ജിയോജിത് നൽകുന്നത്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി ഫണ്ട്സ് ജീനി, സ്റ്റോക്ക്ബാസ്ക്കറ്റുകളിൽ നിക്ഷേപം നടത്തുന്നതിനായി സ്മാർട്ഫോളിയോസ്,നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി മൈ ജിയോജിത്, എവിടെനിന്നും എപ്പോൾ വേണമെങ്കിലും സുരക്ഷിതമായി അതിവേഗം ട്രേഡ് ചെയ്യുന്നതിനായി ഫ്ലിപ്പ് തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളും ജിയോജിത്തിനുണ്ട്.
എൻആർഐ ഫെസ്റ്റിൽ ജിയോജിത്തിന്റെ ബ്രാഞ്ച് സന്ദർശിച്ച് സാമ്പത്തിക ഉപദേഷ്ടാക്കളുമായി നിങ്ങൾക്ക് നേരിട്ട് സംസാരിക്കാൻ അവസരമുണ്ട്.
നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണം, മികച്ച ജീവിതശൈലി നാട്ടിലും തുടരാൻ സഹായിക്കുന്ന സാമ്പത്തിക അടിത്തറ ,ഇങ്ങനെ വൈവിധ്യമാർന്ന സാമ്പത്തിക ലക്ഷ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അവർ നൽകും.
വർഷങ്ങളായി നിക്ഷേപിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ നിലവിലെ നിക്ഷേപ പോർട്ട്ഫോളിയോ വിശകലനം ചെയ്യാനും ആവശ്യമെങ്കിൽ അത് പുനഃക്രമീകരിക്കാനും എൻആർഐ ഫെസ്റ്റിലൂടെ സാധിക്കും. എത്രയും പെട്ടെന്ന് നിങ്ങളുടെ അടുത്തുള്ള ജിയോജിത് ശാഖയുമായി ബന്ധപ്പെടൂ, നല്ല കാര്യങ്ങൾ വൈകിപ്പിക്കരുത്.
ഹാപ്പി ഇൻവെസ്റ്റിങ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]