
സ്വർണവില റെക്കോർഡ് പുതുക്കി കുതിപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിൽ സ്വർണ നിക്ഷേപമോഹം മനസ്സിൽ താലോലിക്കുന്നവർക്ക് സ്വർണം ആഭരണമായി വാങ്ങുന്നതാണോ അതോ ഗോൾഡ് ഇടിഎഫ് ആണോ ഈ വർഷം ഉചിതം?
സ്വർണത്തിനു വൈകാരികമായും സാംസ്കാരികവുമായ മൂല്യങ്ങൾ ഉണ്ടെങ്കിലും സ്വർണ നിക്ഷേപ പദ്ധതികൾക്ക് പ്രത്യേകിച്ച് സ്വർണ ഇടിഎഫ് നൽകുന്ന സുതാര്യത, വിലക്കുറവിൽ വാങ്ങാനുള്ള അവസരം എന്നിവ സാധാരണക്കാർക്ക് പരിഗണിക്കാവുന്ന ഘടകങ്ങളാണ്.
വാങ്ങുന്ന ആളുടെ നിക്ഷേപ ലക്ഷ്യങ്ങൾ, പണമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത, റിസ്ക് എടുക്കാൻ ഉള്ള ശേഷി ഇവയൊക്കെ കണക്കാക്കി വേണം സ്വർണമോ അതോ ഇടിഎഫോ വാങ്ങണമെന്ന് നിശ്ചയിക്കേണ്ടത്.
ഇടിഎഫ്
സ്വർണത്തിന്റെ വിപണി വില കണക്കാക്കി ഓഹരി പോലെ എക്സ്ചേഞ്ച് വഴി വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന നിക്ഷേപമാണ് സ്വർണ ഇടിഎഫ്. സ്വർണം വാങ്ങുന്നതിന് പകരം സ്വർണത്തിൽ നിക്ഷേപിക്കുന്ന യൂണിറ്റുകളാണ് ഇവിടെ വാങ്ങുന്നത്.
സ്വർണം പോലെ ഇടപാട് നടത്താനാകുകയും സ്വർണത്തിന് ഉയർന്ന പരിശുദ്ധി ഉറപ്പാക്കുകയും ചെയ്യുന്നു. ഇടപാട് നടത്തുന്നതിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
ഫിസിക്കൽ സ്വർണം
സ്വർണക്കട്ടി, നാണയം, ആഭരണം എന്നിവയുടെ രൂപത്തിലാണ് ഫിസിക്കൽ സ്വർണം വാങ്ങാനാകുക.
വിവാഹം, മതപരമായ ചടങ്ങുകൾ, സമ്മാനം ഇത്തരം ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവരാണ് പലരും. വൈകാരിക മൂല്യമാണ് കാരണം.
അടിയന്തര സാമ്പത്തികാവശ്യത്തിന് സ്വർണം പണയം വയ്ക്കാമെന്ന നേട്ടവുമുണ്ട്. ഇതൊക്കെയാണെങ്കിലും കളവ് പോകാനുള്ള സാധ്യതയേറെയായതിനാൽ സൂക്ഷിക്കേണ്ടതിന്റെ റിസ്കുമുണ്ട്.
ഇത്തരത്തിലുള്ള സ്വർണം വിൽക്കുമ്പോള് ജിഎസ്ടി, പണിക്കൂലി, പണിക്കുറവ് എന്നിവ ബാധകമാണ്. പരിശുദ്ധിയാകട്ടെ ഏറിയും കുറഞ്ഞും ഇരിക്കും.
ഏത് തിരഞ്ഞെടുക്കും?
നിക്ഷേപം ആണെങ്കിൽ നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ കൈകാര്യം ചെയ്യാനാകുന്നത് സ്വര്ണ ഇടിഎഫ് ആണ്.
ട്രേഡ് ചെയ്യാനുള്ള സൗകര്യം, പരിശുദ്ധി ഇവയും ഉണ്ട്. എന്നാൽ വിവാഹം പോലെയുള്ള ആവശ്യങ്ങൾ ആണെങ്കിൽ സ്വർണം വാങ്ങുന്നതാണ് നല്ലത്.
ഇതിൽ രണ്ടിലും നിക്ഷേപിക്കുന്ന പ്രവണതയും ഏറി വരുന്നുണ്ട്. കുറഞ്ഞ ചെലവ്, സുതാര്യത ഇവയൊക്കെയാണ് ലക്ഷ്യമെങ്കിലും ഇടിഎഫ് തിരഞ്ഞെടുക്കാം.
എൽഐസി മ്യൂച്വൽ ഫണ്ട് ഗോൾഡ് ഇടിഎഫ്, കോട്ടക് ഗോൾഡ് ഇടിഎഫ്, എച്ച്ഡിഎഫ്സി ഗോൾഡ് ഇടിഎഫ്, ഇൻവെസ്കോ ഇന്ത്യ ഗോൾഡ് ഇടിഎഫ്, നിപ്പോൺ ഇന്ത്യ ഇടിഎഫ് ഗോൾഡ് ബീസ് എന്നിവ മുൻകാല പ്രകടനം വിലയിരുത്തിയാൽ ഫിസിക്കൽ സ്വർണത്തിന്റെ വിലയോട് അടുത്ത നേട്ടം നൽകുന്നവയാണ്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]