
ചിങ്ങമാസത്തിലെ ആദ്യ പ്രവൃത്തിദിനമായ ഇന്ന് കേരളത്തിലെ സ്വർണവില വിലയിൽ മാറ്റമില്ല. ഗ്രാമിന് 9,275 രൂപയിലും പവന് 74,200 രൂപയിലുമാണ് വ്യാപാരം.
നിലവിൽ (രാവിലെ 9.30) രാജ്യാന്തര സ്വർണവില ഔൺസിന് 14.41 ഡോളർ ഉയർന്ന് 3,349.46 ഡോളറിൽ എത്തിയിട്ടുണ്ട്. എങ്കിലും, കേരളത്തിൽ ഇന്നു വില നിലനിർത്താൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു.
ഡോളറിനെതിരെ ഇന്ത്യൻ രൂപ രാവിലെ 14 പൈസ ഉയർന്ന് 87.45ൽ എത്തിയതും കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ നിൽക്കാൻ സഹായിച്ചു.
അതേസമയം വിലമാറിയില്ലെങ്കിലും കേരളത്തിൽ സ്വർണത്തിന് വ്യത്യസ്ത വിലനിലവാരമാണുള്ളത്. ഒരുവിഭാഗം വ്യാപാരികളുടെ വിൽപന ഗ്രാമിന് 9,270 രൂപയിലും പവന് 74,160 രൂപയിലും.
ചിലർ 18 ഗ്രാം സ്വർണത്തിനു വില ഗ്രാമിന് മാറ്റമില്ലാതെ 7,670 രൂപയിൽ നിലനിർത്തിയപ്പോൾ മറ്റു ചിലരുടെ വിൽപന 7,615 രൂപയിൽ. വെള്ളിക്ക് ചില കടകളിൽ ഗ്രാമിന് മാറ്റമില്ലാതെ 125 രൂപ; മറ്റു ജ്വല്ലറികളിൽ 122 രൂപ.
14 കാരറ്റ് സ്വർണം ഗ്രാമിന് 5,930 രൂപ; 9 കാരറ്റിന് 3,815 രൂപ. ഇവയ്ക്കും ഇന്നു വിലമാറിയില്ല.
കേരളത്തിൽ ഇന്ന് ഇനി വില കൂടുമോ?
രാജ്യാന്തരവില ഉണർവിന്റെ ട്രെൻഡാണ് നിലവിൽ കാഴ്ചവയ്ക്കുന്നത്.
14-16 ഡോളർ നിലവാരത്തിൽ ഉയർന്നാണ് വ്യാപാരം. ഈ ട്രെൻഡ് നിലനിൽക്കുകയും വിലവർധന 20-25 ഡോളർ കടക്കുകയും ചെയ്താൽ ഇന്നു കേരളത്തിൽ ഉച്ചയോടെ സ്വർണവില കൂടിയേക്കാം.
അതേസമയം, നേട്ടം നിലനിർത്താൻ രാജ്യാന്തര വിലയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഇന്നിനി കേരളത്തിൽ വില മാറില്ല.
സ്വർണവിലയും ട്രംപ്-സെലെൻസ്കി യോഗവും
യുഎസിൽ നടക്കുന്ന
. ഓഗസ്റ്റ് 15ന് അലാസ്കയിൽ നടന്ന ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞിരുന്നു.
ഇന്നത്തെ യോഗത്തിലും യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കിൽ അതു സ്വർണത്തിനു നേട്ടമാകും.
യുദ്ധം, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ സാഹചര്യങ്ങളിൽ സ്വർണവില ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമനേടി ഉയരാറുണ്ട്. വെടിനിർത്തൽ ധാരണയിലെത്തുന്നത് നീണ്ടാൽ സ്വർണവില കൂടിത്തുടങ്ങും.
മറ്റൊന്ന്, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച് എന്തുപറയുമെന്ന ആകാംക്ഷയാണ്. യുഎസിൽ പണപ്പെരുപ്പം കൂടിയതിനാൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യത വിരളം.
എന്നാൽ, പലിശനിരക്ക് കുറച്ചേതീരൂ എന്ന ആവശ്യം വീണ്ടും ഉയർത്തിയിട്ടുണ്ട് ട്രംപ്. യുഎസ് ഫെഡിൽ ട്രംപ് അനുകൂലികളുടെ എണ്ണം കൂടുകയാണുതാനും.
ഈ സാഹചര്യത്തിലാണ് ഫെഡിന്റെ തീരുമാനങ്ങൾ ആകാംക്ഷയ്ക്ക് വഴിവയ്ക്കുന്നത്.
പലിശനിരക്ക് കുറച്ചാൽ ആനുപാതികമായി ബാങ്ക് നിക്ഷേപ പലിശ, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവയും ഡോളറിന്റെ മൂല്യവും താഴും. ഫലത്തിൽ, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപത്തിന് പ്രിയമേറുകയും വില കൂടുകയും ചെയ്യാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]