കോഴിക്കോട്∙ സ്വപ്നം കാണുകയും ചിട്ടയോടെ പ്രവർത്തിക്കുകയും അതിനുള്ള വിപണനതന്ത്രം സ്വന്തമായി പടുത്തുയർത്തുകയും ചെയ്താൽ ഏതു സാമ്പത്തിക പ്രതിസന്ധിയെയും മറികടന്ന് വിജയത്തിലെത്താമെന്നാണ് തന്റെ ജീവിതം പഠിപ്പിച്ചതെന്ന് പോപ്പീസ് ബേബി കെയർ ചെയർമാനും എംഡിയുമായ ഷാജു തോമസ്.
നടത്തിയ പഴ്സനൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2003ൽ 20 ലക്ഷം രൂപ നിക്ഷേപവുമായി മലപ്പുറത്തെ ഒരു ഗ്രാമത്തിൽനിന്നു തുടങ്ങിയ പോപ്പീസ് ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് വളർന്നു. നിക്ഷേപങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ കേട്ട് തീരുമാനമെടുക്കുന്നതിനുപകരം കമ്പനികളുടെ ബാലൻസ് ഷീറ്റുകൾ പരിശോധിച്ചു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും നല്ലതെന്നും ഷാജു തോമസ് പറഞ്ഞു.
അഹല്യ ഫിൻഫോറെക്സ് വൈസ് പ്രസിഡന്റ് അനിഷ് ചന്ദ്രൻ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിനിഷ് വിദ്യാധരൻ, കേരള എച്ച്ഡിഎഫ്സി എഎംസി റീജനൽ ബിസിനസ് ഹെഡ് സന്ദീപ് സുന്ദർ, ഡിബിഎഫ്എസ് റീജനൽ മാനേജർ എം.
വൈശാഖ്, മലയാള മനോരമ സീനിയർ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
‘ഫിനാൻഷ്യൽ പ്ലാനിങ്: സുരക്ഷിതമായ ഭാവിയിലേക്ക് ചെറിയ ചവിട്ടുപടികൾ’ എന്ന വിഷയത്തിൽ അർത്ഥ ഫിനാൻഷ്യൽ സർവീസസ് സ്ഥാപക ഉത്തര രാമകൃഷ്ണൻ ക്ലാസ് നയിച്ചു.
ശരിയായ തീരുമാനങ്ങൾ ശരിയായ സമയത്ത് എടുക്കുകയെന്നതിന് കൃത്യമായ സാമ്പത്തിക ആസൂത്രണം വേണമെന്ന് ഉത്തര രാമകൃഷ്ണൻ പറഞ്ഞു. ‘മ്യൂച്വൽ ഫണ്ടിലൂടെ ജീവിതലക്ഷ്യങ്ങൾ’ നേടുന്നതിനെക്കുറിച്ച് കേരള എച്ച്ഡിഎഫ്സി എഎംസി റീജനൽ ബിസിനസ് ഹെഡ് സന്ദീപ് സുന്ദർ വിഷയാവതരണം നടത്തി.
‘സാമ്പത്തിക സ്വയംപ്രതിരോധം- ഇൻഷുറൻസിന്റെ മൂല്യം’ എന്ന വിഷയത്തിൽ അഹല്യ ഇൻഷുറൻസ് ബ്രോക്കേഴ്സ് മാനേജിങ് ഡയറക്ടർ നോബി തോമസ് ക്ലാസ് നയിച്ചു.
‘വൈവിധ്യങ്ങൾ നിറഞ്ഞ സ്റ്റോക്ക് മാർക്കറ്റിൽനിന്ന് എങ്ങനെ ലാഭം നേടാം’ എന്ന വിഷയത്തിൽ ഡിബിഎഫ്എസ് മാനേജിങ് ഡയറക്ടർ പ്രിൻസ് ജോർജ് ക്ലാസെടുത്തു. നികുതി ലാഭിക്കാനുള്ള മികച്ച മാർഗങ്ങളെക്കുറിച്ച് വി.ആർ.
സുബിൻ, ഓൺലൈൻ പണമിടപാടിലെ സൈബർ സുരക്ഷയെക്കുറിച്ച് സൈബർ ക്രൈം എഎസ്ഐ കെ. ബീരജ്, പണവിനിയോഗത്തിലും നിക്ഷേപത്തിലുമുള്ള തെറ്റുതിരുത്തലുകളെക്കുറിച്ച് കോഴിക്കോട് ഐഐഎമ്മിലെ അസോ.പ്രഫസർ സോണി തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]