ഇരിക്കൂർ ( കണ്ണൂർ) ∙ കാലാവസ്ഥാവ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില കുതിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും കേരളത്തിനു നേട്ടമായി. ഉണങ്ങിയ മഞ്ഞളിന് കിലോഗ്രാമിന് 220-270 രൂപയും പച്ചമഞ്ഞളിന് 60-80 രൂപയുമാണ് ചില്ലറവിൽപനവില. കഴിഞ്ഞ വർഷം ഈ സമയത്ത് 110-130 രൂപയായിരുന്നു ഉണക്ക മഞ്ഞളിന്റെ ചില്ലറ വിൽപന വില. പച്ചമഞ്ഞളിന് 20 – 30 രൂപയും.

കഴിഞ്ഞവർഷം 90-100 രൂപയാണ് ഉണക്കുമഞ്ഞളിന്റെ മാർക്കറ്റ് വിലയെങ്കിൽ ഇക്കുറി 180 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 20 രൂപയായിരുന്നു പച്ചമഞ്ഞളിനെങ്കിൽ ഇത്തവണ 30 രൂപയുണ്ട്. വിപണിയിൽ ഉണക്കുമഞ്ഞളിനാണ് കൂടുതൽ ഡിമാൻഡ്.

കേരളത്തിലേക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് മഞ്ഞൾ എത്തുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽനിന്ന് ഇക്കുറി കയറ്റുമതി വർധിക്കുകയും ഉൽപാദനം കുറയുകയും ചെയ്തത് കേരളത്തിൽ വില ഉയരാൻ കാരണമായി.

English Summary:

Turmeric prices in Kerala have soared due to decreased production and increased exports from neighboring states. Retail prices have doubled compared to last year, impacting consumers and the spice market.