ആഗോള, ആഭ്യന്തരതലങ്ങളിലെ ഈസ്റ്റർ ഡിമാൻഡിന്റെ കരുത്തിൽ മികച്ച നേട്ടത്തിലേറി കുരുമുളക് വില. കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിന് 400 രൂപ കൂടി വർധിച്ചു. അതേസമയം, വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടരുന്നു. 

നീണ്ട അവധിയുടെ ആലസ്യവും താരിഫ് പ്രതിസന്ധികളും റബറിനെ മാന്ദ്യത്തിലാക്കി. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 186 രൂപയിൽ തുടരുന്നു. വാങ്ങലുകാരിൽ നിന്ന് വലിയ താൽപര്യം റബറിന് കിട്ടുന്നില്ല. കേരളത്തിൽ വില മാറിയിട്ടില്ല.

കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില 500 രൂപ കൂടി വർധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ആഗോളതലത്തിൽ ഉൽപാദനം കുറഞ്ഞതും എന്നാൽ മികച്ച ഡിമാൻഡുള്ളതും കാപ്പിവിലയെ ഉയർത്തി. ഇഞ്ചി വിലയിൽ മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലയും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.
 

ബിസിനസ്,
ഇക്കണോമി,
സ്റ്റോക്ക് മാർക്കറ്റ്,
പഴ്സനൽ ഫിനാൻസ്,
കമ്മോഡിറ്റി, സമ്പാദ്യം
വാർത്തകൾക്ക്:

English Summary:

Kerala Commodity Price: Black Pepper, Coffee Prices Surge, Rubber and Coconut oil remain steady.