യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജർമനിയിൽ നഴ്സുമാരുടെ ക്ഷാമം അതിരൂക്ഷം. 40,000 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വൻ ശമ്പളം വാഗ്ദാനം ചെയ്ത് വിദേശത്തു നിന്ന് നഴ്സുമാരെ നിയമിക്കാനുള്ള നീക്കത്തിലാണിപ്പോൾ ജർമനി.
2025 ജൂൺവരെയുള്ള കണക്കുപ്രകാരം 20,000ന് അടുത്ത് ഇന്ത്യൻ നഴ്സുമാർ ജർമനിയിൽ വിവിധ ആശുപത്രികളിലും കെയർ ഹോമുകളിലുമായി ജോലി ചെയ്യുന്നുണ്ട്. ജർമനിയിലെ ആകെ നഴ്സുമാരുടെ എണ്ണത്തിൽ നിലവിൽ മുൻപന്തിയിലാണ് ഇന്ത്യക്കാർ.
ഇതിൽതന്നെ നല്ലൊരു പങ്കും മലയാളികൾ. ശരാശരി 4,000 യൂറോയാണ് ജർമനിയിൽ നഴ്സുമാർക്ക് പ്രതിമാസ ശമ്പളം.
ഏകദേശം 4.3 ലക്ഷം രൂപ.
മുതിർന്ന പൗരന്മാരുടെ എണ്ണം വലിയതോതിൽ കൂടുന്ന രാജ്യമാണ് ജർമനി. അതുകൊണ്ടുതന്നെ കെയർ ഹോമുകളിൽ ഉൾപ്പെടെ നഴ്സുമാരുടെ ആവശ്യകതയും ഏറെ.
പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ നിയമിക്കാനാണ് ജർമനി ശ്രമിക്കുന്നതും. ക്രിട്ടിക്കൽ കെയർ, പാരന്റൽ കെയർ തുടങ്ങിയ വിഭാഗങ്ങളിൽ ഇന്ത്യൻ നഴ്സുമാർക്ക് വലിയ ഡിമാൻഡുണ്ട്.
മികച്ച തൊഴിൽ വൈദഗ്ധ്യം, ഇംഗ്ലിഷ് പരിജ്ഞാനം, ജർമൻ ഭാഷ പഠിക്കാനുള്ള താൽപര്യം തുടങ്ങിയവ ഇന്ത്യൻ നഴ്സുമാരുടെ ആകർഷണങ്ങളാണെന്ന വിലയിരുത്തലും ജർമനിക്കുണ്ട്.
കൂടുതൽ നഴ്സുമാരെ നിയമിക്കാനുള്ള ജർമനിയുടെ നീക്കം അതുകൊണ്ടുതന്നെ ഏറ്റവുമധികം പ്രയോജനപ്പെടുക മലയാളികൾക്കായിരിക്കും.
ഇന്ത്യൻ നഴ്സുമാരെ
താൽപ്പര്യപ്പെടുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’ പ്രകാരം ജർമനിയിലേക്ക് റിക്രൂട്ട്മെന്റിനായുള്ള അപേക്ഷ ക്ഷണിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

