സ്വർണവില ഇന്നു രാവിലത്തെ വിലനിർണയത്തിൽ കേരളത്തിൽ മാറ്റമില്ലാതെ നിന്നെങ്കിലും വൈകാതെ കൂടാൻ സാധ്യത. രാവിലെ കേരളത്തിൽ വില നിർണയിക്കുമ്പോൾ ഔൺസിന് 4,900 ഡോളറിന് താഴെയായിരുന്ന രാജ്യാന്തരവില, ഇപ്പോൾ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണി) 4,940 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്.
വിലകുറഞ്ഞത് മുതലെടുത്തുള്ള വാങ്ങൽ താൽപ്പര്യം (ഡിപ്പ് ബയിങ്) വർധിച്ചത് വില കൂടാൻ ഇടയാക്കുകയായിരുന്നു.
ഇന്ന് രാവിലെ കേരളത്തിൽ ഗ്രാം വില 14,135 രൂപയിൽ തന്നെ നിലനിർത്താൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. പവൻവില 1,13,080 രൂപ.
18 കാരറ്റ് സ്വർണവിലയും മാറിയില്ല. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ വില 11,680 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ വില 11,615 രൂപ. വെള്ളിക്ക് ഇരു അസോസിയേഷനുകളും നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 255 രൂപയാണ്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തെ സംബന്ധിച്ച അവ്യക്തതകൾ, ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളുടെ തീരുമാനം സംബന്ധിച്ച അനിശ്ചിതത്വം എന്നിവയും സ്വർണവിലയെ സ്വാധീനിക്കും.
ഇറാൻ-യുഎസ് തർക്കത്തിന് അയവില്ലെങ്കിൽ സ്വർണവില ഉയരാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

