ഇതുപോലൊരു നേട്ടം നിക്ഷേപകർ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല. ആദ്യ ദിവസം തന്നെ ലോട്ടറിയെപ്പോലും കവച്ചുവയ്ക്കുന്ന ലാഭക്കൊയ്ത്ത്.
ഒറ്റദിവസത്തിൽ 700% ലാഭം. അതായത് നിങ്ങളൊരു 10,000 രൂപ ആ കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇന്നത് 70,000 രൂപയാകുമായിരുന്നു.
60,000 രൂപയുടെ ലാഭം.
മെറ്റഎക്സ് ഇന്റഗ്രേറ്റഡ് സർക്യൂട്സ് എന്ന കമ്പനിയാണ് കണ്ണഞ്ചിപ്പിക്കുന്ന, അവിശ്വസനീയ നേട്ടം സമ്മാനിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ഓഹരി വിപണിയിലേക്ക് കടക്കുംമുൻപുള്ള പ്രാരംഭ ഓഹരി വിൽപനയിൽ (ഐപിഒ) കമ്പനിയുടെ ഓഹരിയൊന്നിന് വില 104.66 യുവാൻ ആയിരുന്നു.
ഇന്ന് ഓഹരികൾ ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതാകട്ടെ 835 യുവാൻ വിലയിൽ. 697% മുന്നേറ്റം.
‘ചൈനീസ് എൻവിഡിയ’ എന്നറിയപ്പെടുന്ന മൂർ ത്രെഡ്സ് എന്ന കമ്പനി ഈ മാസം ആദ്യം 400% നേട്ടത്തിൽ ലിസ്റ്റ് ചെയ്തിരുന്നു.
മെറ്റഎക്സും മൂർ ത്രെഡ്സും നിലവിൽ ലോകത്ത് ഏറ്റവും ഡിമാൻഡുള്ള എഐ അധിഷ്ഠിത മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. ഭാവിയിലെ മികച്ച മുന്നേറ്റ സാധ്യതയാണ് ഓഹരിക്ക് വമ്പൻ ഡിമാൻഡ് കിട്ടാനും വില കുതിച്ചുമുന്നേറാനും സഹായിച്ചത്.
നിർമിത ബുദ്ധി (എഐ) ആപ്ലിക്കേഷനുകളുടെ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് വികസനത്തിൽ ശ്രദ്ധയൂന്നുന്ന കമ്പനിയാണ് മെറ്റ എക്സ്.
ചൈനയ്ക്ക് അമേരിക്കയിൽ നിർമിച്ച ചിപ്പുകൾ വിൽക്കാൻ പ്രസിഡന്റ് ട്രംപ് സമീപകാലത്ത് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, രാജ്യത്ത് ആഭ്യന്തര എഐ കമ്പനികൾക്ക് പ്രോത്സാഹനം നൽകി ചൈന ഇതിനു ‘ചുട്ട
മറുപടി’ കൊടുക്കുന്നതിന്റെ തെളിവുമാണ് പുത്തൻ എഐ കമ്പനികൾക്ക് നിക്ഷേപകരിൽ നിന്ന് കിട്ടുന്ന സ്വീകാര്യത. ഓഹരി വിപണിയിലേക്കുള്ള എഐ കമ്പനികളുടെ കടന്നുവരവിനെയും ചൈന ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

