യുഎസും തെക്കേ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയും തമ്മിലെ ഭിന്നത അതിരൂക്ഷമാകുന്നു. വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണക്കപ്പലുകൾക്ക് യുഎസ് പ്രസിഡന്റ് ട്രംപ് വിലക്ക് ഏർപ്പെടുത്തി.
നിലവിൽ ഉപരോധം ബാധകമായ കപ്പലുകൾക്കാണ് വിലക്ക്. ഈ കപ്പലുകൾ ഉപരോധം ലംഘിച്ച് ‘രഹസ്യമായി’ വെനസ്വേലൻ എണ്ണ നീക്കം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
പുറമേ, വെനസ്വേല എണ്ണക്കച്ചവടം വഴി നേടുന്ന വരുമാനത്തിന് ഇതുവഴി പൂട്ടിടാനാകുമെന്നും ട്രംപ് കരുതുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയെ ട്രംപിന്റെ ഈ തീരുമാനം സാരമായി ബാധിക്കും. പ്രതിദിനം 8.50 ലക്ഷം ബാരൽ എണ്ണയാണ് വെനസ്വേലയുടെ കയറ്റുമതി.
ഇതിൽ മുന്തിയപങ്കും പോകുന്നത് ചൈനയിലേക്കാണ്. ട്രംപിന്റെ കപ്പൽവിലക്ക് മൂലം വെനസ്വേലൻ എണ്ണ കയറ്റുമതി ഏതാണ്ട് നിലയ്ക്കുന്ന സ്ഥിതിയാകും.
അതേസമയം, വെനസ്വേലയിൽ നിന്ന് യുഎസിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന യുഎസ് കമ്പനി ഷെവ്റോണിന്റെ പ്രവർത്തനങ്ങളെ ട്രംപിന്റെ വിലക്ക് ബാധിക്കില്ല. വിലക്കിനെതിരെ വെനസ്വേല പ്രതികരിച്ചിട്ടില്ല.
നിക്കോളാസ് മഡുറോ നയിക്കുന്ന വെനസ്വേലൻ സർക്കാരിനെ ട്രംപ് ‘തീവ്രവാദ സംഘന’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
എണ്ണ വില വീണ്ടും മേലോട്ട്
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലേക്ക് റഷ്യയും യുക്രെയ്നും കടന്നത് ക്രൂഡ് ഓയിൽ വിലയെ കഴിഞ്ഞ മേയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ചയിലേക്ക് വീഴ്ത്തിയെങ്കിലും പിന്നാലെ കരകയറ്റം തുടങ്ങി. യുഎസ് ക്രൂഡ് വില 55 ഡോളറിലേക്കും ബ്രെന്റ് വില 58 ഡോളറിലേക്കുമായിരുന്നു കൂപ്പുകുത്തിയത്.
യുദ്ധം നിർത്താനുള്ള സമാധാന ഉടമ്പടി യാഥാർഥ്യമായാൽ സ്വാഭാവികമായും യുഎസിനും യൂറോപ്യൻ യൂണിയനും ബ്രിട്ടനും മറ്റും റഷ്യയ്ക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ പിൻവലിക്കേണ്ടി വരും. റഷ്യൻ എണ്ണയ്ക്കുള്ള വിലക്കും മാറും.
വിപണിയിലേക്ക് റഷ്യൻ എണ്ണ കുതിച്ചൊഴുകും. ഇതായിരുന്നു വിലയിടിയാൻ പ്രധാന കാരണം.
എന്നാൽ, ട്രംപ് വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണക്കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്തിയതോടെ എണ്ണവില കരകയറ്റം ആരംഭിച്ചു.
ബ്രെന്റ് വില 59 ഡോളറിലേക്ക് ഉയർന്നു. ഡബ്ല്യുടിഐ വില നേരിയ നേട്ടവുമായി 55.74 ഡോളറിൽ എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

