
രാജ്യത്തെ മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ഇത്തവണയെങ്കിലും ബോണസ് ഓഹരികൾ പ്രഖ്യാപിക്കുമോ എന്ന് കാത്തിരിക്കുകയാണ് നിക്ഷേപകർ. ഇത് സംബന്ധിച്ച തീരുമാനം ശനിയാഴ്ച ചേരുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അനുമതി ലഭിച്ചാൽ എച്ച്ഡിഎഫ്സി ബാങ്ക് ആദ്യമായിട്ടായിരിക്കും ബോണസ് ഓഹരികൾ നിക്ഷേപകർക്ക് നൽകുക.
ബോണസ് ഓഹരികൾക്കു പുറമേ ഓഹരി ഉടമകൾക്ക് നടപ്പു സാമ്പത്തിക വർഷത്തെ പ്രത്യേക ഇടക്കാല ലാഭവിഹിതം നൽകുന്നതു കൂടി ബോർഡ് യോഗം പരിഗണിക്കും. ബോണസ് ഓഹരികളും പ്രത്യേക ലാഭവിഹിതവും ലഭിക്കുന്നതിനുള്ള അർഹത നിർണയിക്കുന്ന റെക്കോർഡ് തീയതി പിന്നീടാണ് പ്രഖ്യാപിക്കുക.
ബോർഡ് യോഗത്തിന് ശേഷമാണ് നടപ്പ് സാമ്പത്തിക വർഷം ആദ്യ ത്രൈമാസത്തിലെ പ്രവർത്തന ഫലം അവതരിപ്പിക്കുക.
2019ലും 2011ലും എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിഭജനം നടത്തിയിരുന്നു.
കഴിഞ്ഞ ആറു മാസക്കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില 21 ശതമാനമാണ് ഉയർന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]