
ചോദ്യം: ഓൺലൈനായി റിട്ടേൺ സമർപ്പിച്ചശേഷം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്? റിട്ടേൺ എങ്ങനെയാണ് വെരിഫൈ ചെയ്യുക?
ഉത്തരം: ഓൺലൈനായി റിട്ടേൺ (Income Tax Return-ITR) സമർപ്പിച്ചശേഷം ഫയലിങ് പൂർണമാക്കുന്നതിനായി അതിന്റെ ‘വെരിഫിക്കേഷൻ’ നിർബന്ധമാണ്. വെരിഫിക്കേഷൻ നടന്നില്ലെങ്കിൽ, റിട്ടേൺ നിയമപരമായി അസാധുവാകും.
ഓൺലൈനായി ഫയൽ ചെയ്തശേഷം 30 ദിവസത്തിനുള്ളിൽ റിട്ടേൺ വെരിഫൈ ചെയ്തിരിക്കണം.
റിട്ടേൺ വെരിഫൈ ചെയ്യാൻ പല വഴികളുണ്ട്
I. ഇലക്ട്രോണിക് വെരിഫിക്കേഷൻ (e-Verification)
i.
Net Banking വഴി
ii. Aadhaar OTP (പാൻ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം)
iii.
Bank Account EVC (ബാങ്ക് അക്കൗണ്ട് ഇൻകം ടാക്സ് വെബ്സൈറ്റിലെ പ്രൊഫൈൽ പേജിൽ ചേർത്ത് ‘വാലിഡേറ്റഡ്’ എന്ന വിശേഷണത്തോടുകൂടെ കാണപ്പെടണം)
ബാങ്കിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഇലക്ട്രോണിക് വേരിഫിക്കേഷൻ കോഡ് (EVC) വരും. ഇതുപയോഗിച്ചു വെരിഫൈ ചെയ്യാം.
iv.
Demat Account ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ്
v. ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച്
II.
ITRV acknowledgment പോസ്റ്റലായി അയയ്ക്കാം. റിട്ടേൺ സമർപ്പിച്ചു എന്നതിന്റെ രേഖയായ ITR-V അക്നോളജ്മെന്റ് പ്രിന്റെടുത്ത് ഒപ്പിട്ട് ITR-Vയുടെ അടിയിൽ കൊടുത്തിട്ടുള്ള െബംഗളൂരൂ അഡ്രസിലേക്കു സ്പീഡ് പോസ്റ്റിൽ അയയ്ക്കുകയാണ് ചെയ്യേണ്ടത്.
ലേഖകൻ കൊച്ചിയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്
ജൂലൈ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]