
ഇന്ത്യയുടെ മൊത്തം കടബാധ്യത 2026 മാർച്ച് ആകുമ്പോഴേക്കും 196.78 ലക്ഷം കോടി രൂപയെത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ ബജറ്റ് കണക്കുകൾ. നിലവിലെ വിനിമയനിരക്കുപ്രകാരം ഏതാണ്ട് 2.4 ട്രില്യൻ ഡോളർ.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന
36,651,611,116,545 ഡോളർ. അതായത് 36.65 ട്രില്യൻ ഡോളർ.
ഏകദേശം 3,100 ലക്ഷം കോടി രൂപ. ഇന്ത്യയുടെ കടത്തിന്റെ പതിന്മടങ്ങ്.
എന്ന് വീട്ടിത്തീർക്കും അമേരിക്ക ഈ കടം? ഇനി കടംതിരിച്ചടയ്ക്കാനാവാതെ അമേരിക്ക പാപ്പരായാൽ ലോകത്തിന് എന്തു സംഭവിക്കും? കനത്ത ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ട് ലോക രാജ്യങ്ങളെയാകെ വിരട്ടുന്ന അമേരിക്കയുടെ സാമ്പത്തികസ്ഥിതി ഭദ്രമാണോ?
കുത്തനെ കൂടുന്ന കടക്കെണി
അമേരിക്കയുടെ കടബാധ്യത ഓരോ ദിവസവും കുതിച്ചുകയറുകയാണ്.
1993ൽ കടം 4.9 ട്രില്യൻ ഡോളറായിരുന്നു. 2008ൽ ഇതു 10 ട്രില്യനും 2020ൽ 25 ട്രില്യനും കടന്നു.
ഇപ്പോൾ 36 ട്രില്യനും. അടുത്ത 10 വർഷത്തിനകം കടം 54 ട്രില്യൻ കവിയുമെന്നാണ് വിലയിരുത്തൽ.
ഇന്നത്തെ വിനിമയനിരക്കുപ്രകാരം ഏകദേശം 4,600 ലക്ഷം കോടി രൂപ. എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് ഇത്രയും ഭീമമായ കടം?
∙ ഗവൺമെന്റിന്റെ അധികച്ചെലവുകളാണ് കടം കുത്തനെ കൂടാനുള്ള പ്രധാന കാരണം.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുൾപ്പെടെ വലിയ തുകയാണ് യുഎസ് ചെലവിടുന്നത്. മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുന്നത് ഇത്തരം ചെലവുകൾ വർധിപ്പിക്കുന്നു.
ഉയർന്ന പലിശബാധ്യതയാണ് മറ്റൊന്ന്. കടംവാങ്ങിയാണ് യുഎസ് ഗവൺമെന്റ് പ്രധാനമായും ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്.
∙ 1990ൽ ജിഡിപിയുടെ 40.9 ശതമാനമായിരുന്നു യുഎസിന്റെ കടം.
2025ൽ 100% കടന്നു. 2030ൽ 108 ശതമാനവും 2040ൽ 134 ശതമാനവും 2050ൽ 168 ശതമാനവും കടക്കുമെന്ന് കരുതുന്നു.
ബൈഡനും ട്രംപും വാരിക്കൂട്ടിയ കടം
യുഎസ് പ്രസിഡന്റ് ആയുള്ള തന്റെ ഒന്നാം ടേമിൽ ഡോണൾഡ് ട്രംപ് 2.5 ട്രില്യൻ ഡോളറിന്റെ കടമെടുപ്പിന് അനുമതി നൽകിയിരുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ കീഴിൽ ഗവൺമെന്റ് എടുത്തത് 7.5 ട്രില്യൻ ഡോളറായിരുന്നു. തുടർന്ന് പ്രസിഡന്റായ ജോ ബൈഡൻ 1.85 ട്രില്യന്റെ കോവിഡ് പാക്കേജ് ഉൾപ്പെടെ 4.8 ട്രില്യൻ ഡോളറിന്റെ കടമെടുപ്പിന് തയാറായി.
∙ കടവും പലിശഭാരവും കൂടുന്നത് അമേരിക്കയെ വലയ്ക്കുന്നുണ്ട്.
ഉയർന്ന പലിശഭാരവും തിരിച്ചടിയാണ്.
∙ 2022ൽ അമേരിക്ക പലിശയായി മാത്രം വീട്ടിയത് 475 ബില്യൻ ഡോളർ. 2032ഓടെ ഇതു 1.4 ട്രില്യൻ ഡോളറാകുമെന്ന് കരുതുന്നു.
2053ൽ പലിശച്ചെലവ് 5.4 ട്രില്യനുമായേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
∙ അതുകൊണ്ടുതന്നെ കടം കുറയ്ക്കാനായിരിക്കണം ഭരണകൂടത്തിന്റെ പ്രധാന ഊന്നലെന്ന നിർദേശം പലകോണുകളിൽ നിന്നുയരുന്നുണ്ട്.
ട്രംപിന്റെ ‘മനോഹര’ ബില്ലും മസ്കിന്റെ വിമർശനവും
യുഎസ് പ്രസിഡന്റായി ഈ വർഷം ജനുവരിയിൽ ചുമതലയേറ്റ ട്രംപിന്റെ ഭരണകൂടത്തെ സഹായിക്കാൻ രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിയുടെ (ഡോജ്) മേധാവിയായിരുന്നു ടെസ്ല സിഇഒയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്ക്. ഗവൺമെന്റിന്റെ അധികച്ചെലവ് വെട്ടിക്കുറയ്ക്കുകയായിരുന്നു ഡോജിന്റെ മുഖ്യ അജണ്ട.
If this continues, America goes de facto bankrupt and all tax revenue will go to paying interest on the national debt with nothing left for anything else.
ഇതിനായി മസ്കിന്റെ നിർദേശപ്രകാരം ഗവൺമെന്റ് ജോലികളിൽ നിന്ന് നിരവധിപേരെ കൂട്ടത്തോടെ പിരിച്ചുവിടുക പോലുമുണ്ടായി. എന്നാൽ, മസ്കും ട്രംപും തമ്മിലെ ഭിന്നത കത്തിക്കയറിയതും പെട്ടെന്നായിരുന്നു.
സർക്കാരിന്റെ ചെലവ് ചുരുക്കി അമേരിക്കയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ട്രംപ് കൊണ്ടുവന്ന ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ യഥാർഥത്തിൽ അമേരിക്കയുടെ കടം കൂടുതൽ വർധിക്കാനേ വഴിവയ്ക്കൂ എന്നും വിനാശകരമായ ബിൽ ആണിതെന്നും മസ്ക് തുറന്നടിച്ചു.
കടത്തിൽ അധികമായി 5 ട്രില്യൻ വരെ കൂടാനിടവരുത്തുന്നതാണ് ബില്ലെന്നായിരുന്നു മസ്കിന്റെ വാദം. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി നിർത്തലാക്കാനുള്ള ശുപാർശ ബില്ലിലുള്ളതിനാലാണ് മസ്ക് എതിർക്കുന്നതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ബിൽ അമേരിക്കയെ പാപ്പരാക്കുമെന്നും മസ്ക് വിമർശിച്ചിരുന്നു.
അമേരിക്ക പാപ്പരാകുമോ?
കടബാധ്യത കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന വാദം പലകോണുകളിൽ നിന്നുയരുന്നുണ്ടെങ്കിലും യുഎസ് ഗവൺമെന്റ് അതിനെ ഗൗരവമായി എടുക്കുന്നില്ലെന്ന വിമർശനമുണ്ട്. ട്രഷറി-ബോണ്ട് നിക്ഷേങ്ങൾ ഇപ്പോഴും ആകർഷകമായി നിൽക്കുന്നതും ഡോളറിന്റെ അപ്രമാദിത്തവും അനുകൂലഘടകമാണെന്ന് യുഎസ് ഗവൺമെന്റ് പറയുന്നു.
കടം തിരിച്ചടയ്ക്കുന്നതിൽ അമേരിക്ക വീഴ്ച വരുത്തിയാൽ അതായത് പാപ്പരത്തത്തിലേക്ക് വീണാൽ ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ അതു താറുമാറാക്കും. അമേരിക്കയുടെ വീഴ്ചയുടെ പ്രകമ്പനം ലോകത്തിന്റെ എല്ലാ മൂലയിലുംവരെ എത്തുമെന്നും നിരീക്ഷകർ പറയുന്നു.
കടം നിയന്ത്രണാതീതമായി കൂടുന്നതും തിരിച്ചടവിൽ വീഴ്ച വരുന്നതും യുഎസിൽ ദശലക്ഷണക്കിനു പേരുടെ തൊഴിൽ നഷ്ടത്തിനു ഇടവരുത്തും.
ഓഹരി വിപണിയിൽ നിന്ന് ട്രില്യൻ കണക്കിന് പണം നഷ്ടപ്പെടും. ഇതു ഭൂരിഭാഗം യുഎസ് കുടുംബങ്ങളെയും തളർത്തും.
യുഎസ് ഗവൺമെന്റ് ട്രഷറിയിൽ വലിയ നിക്ഷേപമുള്ള സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങൾക്കും അമേരിക്കയുടെ തളർച്ച വൻ ആഘാതമാകും. ചൈനയിലെ ഫാക്ടറികൾ അടച്ചുപൂട്ടേണ്ടി വരും.
അമേരിക്കയുടെ മൊത്തം കടത്തിന്റെ 30 ശതമാനത്തോളവും നൽകിയിരിക്കുന്നത് വിദേശ ഗവൺമെന്റുകളും സ്വകാര്യ നിക്ഷേപകരുമാണ്. യുഎസ് ട്രഷറി, ബോണ്ട് എന്നിവയിലാണ് ഇവയുടെ പ്രധാന നിക്ഷേപം.
ക്രെഡിറ്റ് റേറ്റിങ് വെട്ടിത്താഴ്ത്തി മൂഡീസ്
യുഎസ് ആസ്ഥാനമായ പ്രമുഖ റേറ്റിങ് ഏജൻസിയായ
.
യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികഭദ്രയ്ക്കുള്ള റേറ്റിങ്ങാണ് അമേരിക്കൻ സ്ഥാപനം തന്നെയാണ് മൂഡീസ് കുറച്ചത്. കടവും പലിശഭാരവും കുത്തനെ കൂടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മൂഡീസിന്റെ നടപടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]