
ആഗോള തലത്തിലെ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ സമ്പദ്ഘടന മികച്ച രീതിയിലാണു മുന്നേറുന്നത്. അടിസ്ഥാന ഘടകങ്ങളുടെ കാര്യത്തില്‍ രാജ്യം ശക്തമായ നിലയിലാണെന്നത് നിക്ഷേപ തന്ത്രങ്ങള്‍ മെനയുമ്പോൾ ഏറെ സഹായകമാണ്.
എങ്കിലും ആഗോള സാഹചര്യങ്ങളും വിപണിയിലെ ചാഞ്ചാട്ടവുമെല്ലാം കണക്കിലെടുത്തുള്ള നിക്ഷേപ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടത്.
റഷ്യ-യുക്രെയ്ന് സംഘര്‍ഷം, മിഡില്‍ ഈസ്റ്റിലെ അസ്ഥിരത, ചൈനയും അമേരിക്കയും സാമ്പത്തിക നയങ്ങളില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം നിക്ഷേപത്തെ ബാധിക്കും. ഇവയെല്ലാം ഇന്ത്യന്‍ വിപണിയിലും ചാഞ്ചാട്ടമുണ്ടാക്കിയേക്കാം.
ഈ സാഹര്യത്തില്‍ നമുക്കു സ്വീകരിക്കാവുന്ന നിക്ഷേപ രീതികളുമുണ്ട്. വൈവിധ്യവല്‍ക്കരണവും ഗുണമേന്മയുള്ള നിക്ഷേപവും പ്രധാനം നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വിവിധ വിപണി ഘട്ടങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടത്തുകയും ഗുണമേന്മയുള്ള നിക്ഷേപത്തിലേക്കു കടക്കുകയും ചെയ്യുന്നത് പ്രസക്തമാണ്. ഹ്രസ്വകാല നേട്ടങ്ങളും ഒപ്പം തന്നെ ദീര്‍ഘകാല മൂലധന നേട്ടവും കൈവരിക്കാന്‍ ഇതു സഹായിക്കും.
ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് ഓഹരികളെ അവയുടെ മൂല്യം, ലഭ്യത, മുന്‍കാല പ്രകടനങ്ങള്‍, മൊത്തത്തിലുളള സാമ്പത്തിക ആരോഗ്യം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ക്വാണ്ടിറ്റേറ്റീവ് വിശകലനം ഏറെ ഗുണകരമാകും. ഈ രീതിയിലൂടെ മുന്നോട്ടു പോകുമ്പോള്‍ മുന്‍കാല പ്രകടനം മാത്രമാവില്ല, അടിസ്ഥാനപരമായ ശക്തിയും ന്യായമായ വിലയുമെല്ലാം ഓഹരികള്‍ തെരഞ്ഞെടുക്കുന്നതിനു മുന്‍പു പരിഗണിക്കണം.
വൈവിധ്യവല്ക്കരിച്ചതും ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതുമായ നിക്ഷേപം വളര്‍ത്തിയെടുക്കുവാന്‍ ഈ രീതി സഹായകമാകും. ചാഞ്ചാട്ടത്തില്‍ പതറാത്തവ മൊമന്റം രീതിയിലെ നിക്ഷേപം അടുത്ത കാലത്ത് മികച്ച പ്രകടനം കാഴ്ച വച്ച ഓഹരികളെയാവും ലക്ഷ്യമിടുക. വിപണി ചാഞ്ചാട്ടത്തെ മറികടന്നവയുമായിരിക്കും അവ.
അതാതു കാലത്തെ വിപണി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഹ്രസ്വകാലത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഇതു വഴിയൊരുക്കും. നഷ്ടസാധ്യത കുറക്കാന്‍ ഗുണമേന്മ പിന്തുടരാം നിക്ഷേപ പ്രക്രിയയില്‍ ഗുണമേന്മ എന്ന ഘടകത്തിനു പ്രാധാന്യം നല്‍കുന്നത് കൂടുതൽ സുരക്ഷ നൽകും. കുറഞ്ഞ കടം, നിക്ഷേപത്തിന് ഉയര്‍ന്ന വരുമാനം നൽകൽ, സുസ്ഥിരമായ വരുമാന വളര്‍ച്ച തുടങ്ങിയവയിലൂടെയാണ് ഗുണമേന്മ വിലയിരുത്തുന്നത്.
ഇത്തരത്തിലുളള കമ്പനികള്‍ക്ക് ഒറ്റയടിക്കു മൂല്യം കുറയുകയില്ല. വളര്‍ച്ചയും അതോടൊപ്പം അടിസ്ഥാനപരമായ ശക്തിയും വിലയിരുത്തിയാണ് മുന്നോട്ടു പോകുന്നത്. വിവിധ ഘട്ടങ്ങളിലുള്ള കമ്പനികളില്‍ വൈവിധ്യവല്‍ക്കരണം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികള്‍ തെരഞ്ഞെടുക്കുന്നതാണ് മള്‍ട്ടിക്യാപ് പദ്ധതികളുടെ അടിസ്ഥാനം.
ഓരോ വിഭാഗത്തിലും നേട്ടം കൈവരിക്കാന്‍ ഇതു സഹായിക്കും. വിവിധ സാമ്പത്തിക മേഖലകളില്‍ നിന്നുള്ള വളര്‍ച്ചയുടെ ഗുണം പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം നിക്ഷേപ പാതയിലെ അപകട
സാധ്യത കുറയ്ക്കാനും ഇതു വഴിയൊരുക്കും.
ലേഖകൻ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഇന്‍വസ്റ്റ്മെന്റ് ഓഫിസറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]