ദുബായ്∙ ഗൾഫ് നാടുകളിൽ ഭക്ഷ്യസുരക്ഷയും വിലസ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട് ചെയർമാൻ
തുടരുന്നു. നിലവിലെ സാഹചര്യത്തിലും ഗൾഫിൽ ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ 30ലേറെ കാർഗോ, യാത്രാ വിമാനങ്ങളിലും കപ്പലുകളിലുമായി വിവിധ രാജ്യങ്ങളിൽ നിന്ന് 9,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പ് എത്തിച്ചത്.
പെരുന്നാളിന് ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു.
പ്രത്യേക കാർഗോ വിമാനങ്ങളിലും കപ്പലുകളിലും ഉൽപന്നങ്ങളെത്തിക്കുന്നത് തുടരും. ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും യൂസഫലി പറഞ്ഞു.
യുഎഇയിലേക്ക് മാത്രം ഇതിനകം 6,000 ടണ്ണിൽപ്പരം ഭക്ഷ്യവസ്തുക്കളെത്തിച്ചു.
ഇത്തിഹാദ് എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങളിലായി ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പഴം, പച്ചക്കറി, ഇറച്ചി ഉൾപ്പടെ കൊണ്ടുവന്നത്. ഇതിനായി 20 ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പെരുന്നാൾ ഡിമാൻഡ് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് യുഎഇയിൽ കപ്പൽ വഴി അരി, പഴം, പച്ചക്കറി, ഇറച്ചി, മുട്ട തുടങ്ങിയവയും യുഎഇയിൽ എത്തിച്ചു.
അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കായി സർവീസ് നടത്തിയ പ്രത്യേക വിമാനങ്ങളുടെ മടക്കയാത്രയും ദൗത്യത്തിനായി പ്രയോജനപ്പെടുത്തി.
ഇത്തരത്തിൽ സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിച്ചു. ഇന്ത്യ, യുകെ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നാണിവ കൊണ്ടുവന്നത്.
ഖത്തറിലേക്ക് റിയാദ് വഴിയും ബഹ്റൈനിലേക്ക് ദമാം വഴിയും റോഡ് മാർഗവും ഉൽപന്നങ്ങളെത്തിച്ചു. ജിസിസി രാഷ്ട്രങ്ങളിലെമ്പാടുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

