ലോകത്തെ ആദ്യ ട്രില്യണയർ (ലക്ഷം കോടി ഡോളർ ആസ്തി) പട്ടം ചൂടാനിരിക്കേ, തന്റെ കൈയിൽ കാശായിട്ട് അധികമൊന്നുമില്ലെന്ന് വെളിപ്പെടുത്തി ഇലോൺ മസ്ക്. ഫോബ്സ് റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്കിന്റെ ഇപ്പോഴത്തെ ആസ്തി 84,930 കോടി ഡോളറാണ് (76.86 ലക്ഷം കോടി രൂപ).
ഒരുലക്ഷം കോടി ഡോളർ (90.5 ലക്ഷം കോടി രൂപ) എന്ന മാജിക്സംഖ്യയിലേക്ക് എത്താൻ ഇനി 15,070 കോടി ഡോളറിന്റെ (13.64 ലക്ഷം കോടി രൂപ) ദൂരം മാത്രം.
ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവികൂടിയായ ഇലോൺ മസ്ക് അല്ലാതെ ലോക ചരിത്രത്തിൽ ഇന്നുവരെ ആരും 50,000 കോടി ഡോളർ എന്ന ആസ്തിപോലും മറികടന്നിട്ടില്ല. മസ്കിന് പിന്നിൽ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം അലങ്കരിക്കുന്നത് ഗൂഗിൾ സഹസ്ഥാപകൻ സെർഗേയ് ബ്രിൻ ആണ്.
ബ്രിന്നിന്റെ ആസ്തി 23,170 കോടി ഡോളർ മാത്രം. മസ്കിന്റെ ഏഴയലത്തുപോലും ആരുമില്ല.
എന്നിട്ടും, മസ്ക് പറയുന്നു ‘‘എന്റെ കൈയിൽ കാശായിട്ട് ഒന്നുമില്ലന്നേ.
ഈ പറയുന്ന ആസ്തിയുടെ 0.1% പോലുമില്ല’’. എന്തുകൊണ്ടാണ് മസ്ക് ഇങ്ങനെ പറഞ്ഞത്? മസ്ക് ഉടൻ ട്രില്യണയർ ആകുമെന്നും അതോടൊപ്പം വേറെ ചിലരെയും കൂടി അദ്ദേഹം ബില്യണയറും മില്യണയറുമൊക്കെ ആക്കുമെന്നും ചൂണ്ടിക്കാട്ടി ഒരാൾ എക്സിൽ കുറിച്ച വരികളോട് പ്രതികരിക്കവേയാണ് തന്റെ കൈയിൽ അത്രയ്ക്കൊന്നും കാശില്ലെന്ന് മസ്ക് പറഞ്ഞത്.
തുറന്നുപറച്ചിൽ ഇങ്ങനെ:
‘‘എന്റെ ആസ്തി ടെസ്ല, സ്പേസ്എക്സ് എന്നിവയിലെ എന്റെ ഉടമസ്ഥാവകാശ പ്രകാരമുള്ളതാണ്.
കാശായിട്ട് ഇതിന്റെ 0.1 ശതമാനം പോലും കൈയിൽ ഇല്ല. ടെസ്ല, സ്പേസ്എക്സ് എന്നിവയിലെ ജീവനക്കാർക്ക് ആനുകൂല്യമായി ഓഹരികൾ കിട്ടാറുണ്ട് (സ്റ്റോക്ക് ഓപ്ഷൻ).
ചെറുകിട നിക്ഷേപകരുടെയും മ്യൂച്വൽഫണ്ട്/പെൻഷൻ ഫണ്ടുകളുടെയും കൈവശമാണ് ടെസ്ലയുടെ ഓഹരികളിൽ 80 ശതമാനവും.
ഓഹരിവില കൂടുമ്പോൾ അതിന്റെ നേട്ടം കിട്ടുന്നത് ഈ 80 ശതമാനം പേർക്കാണ്’’ – മസ്ക് പറഞ്ഞു.
Already have thousands of times over. My “net worth” is almost entirely due to my ownership stakes in Tesla and SpaceX.
I have 80% owned by retail investors and index/pension funds, so value…
‘‘എന്റെ കൈയിൽ ആവശ്യത്തിലേറെ കാശുണ്ടെന്നാണ് പലരും കരുതുന്നത്. അത് ശരിയല്ല’’ – എന്ന് 2019ലും മസ്ക് പറഞ്ഞിരുന്നു.
സൗത്ത് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലെത്തിയ മസ്ക് 2002ലാണ് സ്പേസ്എക്സിന് തുടക്കമിട്ടത്. 2004ൽ ടെസ്ലയിലേക്ക് രംഗപ്രവേശം.
മസ്കിന് ഒരുലക്ഷം കോടി ഡോളറിന്റെ വേതനപ്പാക്കേജ് നൽകാൻ അടുത്തിടെ കമ്പനി തീരുമാനിച്ചിരുന്നു.
2026ൽതന്നെ മസ്കിന് ‘ട്രില്യണയർ’ പട്ടം കിട്ടുമെന്നാണ് കരുതുന്നത്. ടെസ്ലയിൽ 12 ശതമാനമാണ് മസ്കിന്റെ ഓഹരി പങ്കാളിത്തം.
സ്പേസ്എക്സ്, നിർമിതബുദ്ധി (എഐ) കമ്പനിയായ എക്സ്എഐ എന്നിവയെ തമ്മിൽ ലയിപ്പിക്കാൻ മസ്ക് അടുത്തിടെ തീരുമാനിച്ചിരുന്നു. സംയുക്തകമ്പനിയിൽ 43 ശതമാനമാണ് മസ്കിന്റെ ഓഹരി പങ്കാളിത്തം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

