19 വർഷത്തെ ഇടവേളയ്ക്കുശേഷം 2025ൽ ആയിരുന്നു കേരളം വീണ്ടും സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. ലോക വമ്പന്മാർക്കും പരിമിതമായ സൗകര്യത്തിനിടയിലും വലിയ ശ്രദ്ധനേടാനും കേരളത്തിന് കഴിഞ്ഞു.
50ലേറെ കമ്പനികളുമായി ചർച്ചകൾ. അതുവഴി കേരളത്തിന്റെ കരുത്തെന്തെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനും സാധിച്ചു.
ഇക്കുറിയും ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ കേരളമുണ്ടാകും. വ്യവസായ നാളെ പുറപ്പെടും.
കഴിഞ്ഞതവണ പങ്കെടുത്തതുവഴി കേരളത്തിന് എന്ത് നേട്ടമുണ്ടായി? ഇത്തവണ നിക്ഷേപകർക്കായി കേരളം മുന്നോട്ടുവയ്ക്കുന്ന ‘ഫോക്കസ്’ എന്തെല്ലാം?
ദാവോസിലേക്ക് പോകുന്ന കേരള സംഘാംഗവും വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ എപിഎം മുഹമ്മദ് ഹനീഷ്
പ്രതികരിക്കുന്നു:
∙ കഴിഞ്ഞതവണ ദാവോസിൽ നിക്ഷേപകശ്രദ്ധ നേടാൻ കേരളത്തിന് കഴിഞ്ഞു, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ളവർ കേരളത്തെ പ്രശംസിച്ചു. എന്നാൽ അതുകൊണ്ട് കേരളത്തിന് ലഭിച്ച നേട്ടമെന്ത്?
– കേരളം വിജയകരമായി സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനുള്ള (ഐകെജിഎസ്) അടിത്തറ ലോക സാമ്പത്തിക ഫോറത്തിലെ സാന്നിധ്യമായിരുന്നു.
ഒട്ടേറെ കമ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കാൻ കഴിഞ്ഞു. 500ഓളം ആഭ്യന്തര, രാജ്യാന്തര കമ്പനികൾ സമ്മിറ്റിൽ പങ്കെടുത്തു.
450ലേറെ നിക്ഷേപ വാഗ്ദാനങ്ങളിൽ 110 എണ്ണം തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളത് വലിയ ദേശീയ, രാജ്യാന്തര കമ്പനികളാണ്.
അവയുമായി ചർച്ചകൾ പുരോഗമിക്കുന്നു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ വലിയ വിജയം തന്നെ ദാവോസിൽ കേരളത്തിനൊരു മുതൽക്കൂട്ടാണ്.
കൂടുതൽ നിക്ഷേപകരെയും കമ്പനികളെയും കേരളത്തിലേക്ക് ആകർഷിക്കാൻ ഇനിയും നമുക്ക് കഴിയും.
∙ ഇത്തവണ ദാവോസിൽ കേരളം എന്താണ് നിക്ഷേപകർക്ക് മുന്നിൽ വയ്ക്കുന്നത്?
– കേരളത്തിന് വലിയ വളർച്ചാ സാധ്യതകളുള്ള 6 മേഖലകൾക്കാണ് ദാവോസിൽ ശ്രദ്ധ കൊടുക്കുക. ഭക്ഷ്യസംസ്കരണം, മെഡിക്കൽ ഡിവൈസ് ടെക്നോളജി, ഹരിതോർജം, ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത്കെയർ, ഡിഫൻസ് ആൻഡ് എയറോസ്പേസ്, ഐടിയും അനുബന്ധ മേഖലകളും എന്നിവയാണവ.
തൊഴിൽരംഗത്തും ഡിജിറ്റൽ രംഗത്തും അതിവൈദഗ്ധ്യമുള്ള യുവതലമുറയാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. എഐ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) എന്നിവയിലും വലിയ സാധ്യതകളുണ്ട്.
കഴിഞ്ഞ രണ്ടുവർഷമായി ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാമതാണ്.
വ്യവസായ രംഗത്ത് കേരളം മുന്നേറുന്നതിന്റെയും നിക്ഷേപകർക്ക് കേരളത്തിനുമേലുള്ള വിശ്വാസത്തിന്റെയും തെളിവാണത്. നിക്ഷേപകർക്ക് നയപരമായ ഇൻസെന്റീവുകൾ നൽകാൻ നമ്മൾ തയാറാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡുമുണ്ട്. ഇക്കുറിയും ദാവോസിൽ കേരളം പ്രമുഖ കമ്പനികളുമായും നിക്ഷേപകരുമായും നേരിട്ടുള്ള കൂടിക്കാഴ്ചകൾ (വൺ-ടു-വൺ) നടത്തും.
റൗണ്ട്ടേബിൾ മീറ്റിങ്ങിനായിരിക്കും പരമാവധി ശ്രദ്ധ.
∙ ലോക സാമ്പത്തിക ഫോറത്തിലെ പുത്തൻ വ്യവസായ ക്ലസ്റ്ററിൽ കൊച്ചിയിലെ 18,500 കോടിയുടെ ഗ്രീൻ ഹൈഡ്രജൻ വാലി ഇടംപിടിച്ചിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണ്?
– വിശദമായ പദ്ധതിവിവര റിപ്പോർട്ട് (ഡിപിആർ) തയാറായി കഴിഞ്ഞു.
ലോക സാമ്പത്തിക ഫോറത്തിന്റെ ഇടംനേടിയത്. 9 രാജ്യങ്ങളിൽ നിന്ന് പുതുതായി 13 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളായിരുന്നു കഴിഞ്ഞവർഷം ഇടംപിടിച്ചത്.
അതിലൊന്നാണ് കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ വാലി.
2040ഓടെ 100% ഹരിതോർജ വ്യാപനം കൈവരിച്ച്, 2050ഓടെ നെറ്റ്-സീറോ എമിഷൻ എന്ന നേട്ടം കൈവരിക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. ഗ്രീൻ ഹൈഡ്രജൻ വാലി യാഥാർഥ്യമാകുന്നതോടെ റിഫൈനറികൾ, വളംനിർമാണശാലകൾ, റോഡ്-ജലഗതാഗത സംവിധാനം, കെമിക്കൽ ഫാക്ടറികൾ തുടങ്ങിയവയ്ക്ക് നേട്ടമാകും.
∙ നിതി ആയോഗിന്റെ കയറ്റുമതി റാങ്കിങ്ങിൽ കേരളം 11-ാമതാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.
പക്ഷേ, കേരളം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിലുണ്ട്?
– കയറ്റുമതി രംഗത്തും
നടത്തുന്നത്. എന്നാൽ, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ കയറ്റുമതി ഉൽപന്നങ്ങളുടെ മൂല്യം കുറവാണ്.
മറ്റ് സംസ്ഥാനങ്ങൾ ഉയർന്ന വിലയുള്ള, വൻകിട ഉൽപന്നങ്ങൾക്കാണ് ശ്രദ്ധകൊടുക്കുന്നത്.
മൂല്യവർധിത ഉൽപന്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധപതിപ്പിച്ച് ഈ രംഗത്തും വലിയ വളർച്ച നേടാൻ കേരളത്തിന് കഴിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

