തിരുവനന്തപുരം ∙ ഐടി, വിജ്ഞാന അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്കു വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന കമ്യൂൺ വർക്ക് നിയർ ഹോം പദ്ധതിക്കു തുടക്കമാകുന്നു. ആദ്യ കേന്ദ്രം 19ന് 4ന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
‘വർക്ക് നിയർ ഹോം’ കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കമ്പനികൾക്ക് ഓഫിസ് പരിപാലനത്തിനുള്ള ഭീമമായ തുക ലാഭിക്കാമെന്നതും പ്രഫഷനലുകൾക്കു സമാധാനപരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാമെന്നതും പ്രത്യേകതയാണ്. കൊട്ടാരക്കര ബിഎസ്എൻഎൽ മെയിൻ ബിൽഡിങ്ങിൽ 9,249 ചതുരശ്രയടിയിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രത്തിൽ 141 പ്രഫഷനൽ വർക്ക് സ്പേസുകളുണ്ട്.
പ്ലഗ് ആൻഡ് പ്ലേ മാതൃകയിലാണ് സ്റ്റേഷനുകൾ.
അതിവേഗ ഇന്റർനെറ്റ്, എസി കാബിനുകൾ, മീറ്റിങ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫെറ്റീരിയ എന്നിവയടക്കം ഐടി പാർക്കിനു തുല്യമായ സൗകര്യങ്ങളുണ്ട്.
റിമോട്ട് ജീവനക്കാർ, ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നവർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികൾ, വനിതാ പ്രഫഷനലുകൾ തുടങ്ങിയവർക്കെല്ലാം പദ്ധതി ഉപകാരപ്പെടും. കെ–ഡിസ്ക് സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി പ്രവർത്തിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ് തുക നൽകുന്നത്.
ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങൾ സ്ഥാപിക്കും. കൊട്ടാരക്കരയ്ക്കു പുറമേ കളമശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി 9 കേന്ദ്രങ്ങൾ കൂടി ഉടൻ തുടങ്ങുമെന്നും ബാലഗോപാൽ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 18 മുതൽ 24 വരെ ലേണിങ് ഫെസ്റ്റിവൽ കൊട്ടാരക്കരയിൽ നടക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

