സ്വർണവില രാജ്യാന്തര വിപണിയിൽ താഴ്ന്നിറങ്ങിയെങ്കിലും കേരളത്തിൽ ഇന്നു വർധിച്ചു. ഗ്രാമിന് 35 രൂപ ഉയർന്ന് വില 13,180 രൂപയും പവന് 280 രൂപ വർധിച്ച് 1,05,440 രൂപയുമായി.
ഔൺസിന് 4,621 ഡോളറിൽ നിന്ന് രാജ്യാന്തര വില 4,543 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. പിന്നീട് നഷ്ടം കുറച്ച് 4,596 ഡോളറിലെത്തി.
ഇപ്പോഴും 23.05 ഡോളർ താഴ്ന്നാണ് വിലയുള്ളത്. എങ്കിലും, ഇന്ന് കേരളത്തിൽ വില കൂടുകയായിരുന്നു.
അതേസമയം, രാജ്യാന്തര വിപണിയിൽ സമ്മർദം ശക്തമായതിനാൽ സ്വർണവില ഇനിയും താഴ്ന്നേക്കുമെന്നാണ് വിലയിരുത്തൽ.
അതിന്റെ കാരണങ്ങൾ ഇങ്ങനെ:
1)
ഇറാനിലെ പ്രക്ഷോഭം കെട്ടടങ്ങുന്നു
: പണപ്പെരുപ്പത്തിനും കറൻസി തകർച്ചയ്ക്കും എതിരെ ഇറാനിൽ ഉയർന്ന ‘ജെൻ സീ’ പ്രക്ഷോഭം പിന്നീട് രാഷ്ട്രീയ മാറ്റമെന്ന ആവശ്യത്തിലേക്ക് വഴിമാറിയിരുന്നു. പ്രതിഷേധിക്കുന്നവരെ ജയിലിലടച്ചും നിറയൊഴിച്ചും പ്രതിരോധിക്കാനാണ് ഇറാനിയൻ ഭരണകൂടം ശ്രമിച്ചത്.
ഇതിനെതിരെ യുഎസ് പ്രസിഡന്റ് ട്രംപ് അടക്കമുള്ളവർ രംഗത്തുംവന്നു.
അതേസമയം, പ്രതിഷേധം ഏറക്കുറെ നിലച്ചുവെന്നാണ് ഇറാൻ പറയുന്നത്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്ന് ട്രംപും പിന്മാറിയിട്ടുണ്ട്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന പെരുമയുമായി സ്വർണവില ഉയരാറുണ്ട്. ഇപ്പോൾ പ്രശ്നങ്ങൾ ഒഴിവാകുന്നുവെന്ന സൂചന സ്വർണത്തിന് തിരിച്ചടിയാകുന്നു.
2)
ഹാസറ്റിനെ വിടില്ല:
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ പകരക്കാരനായി ട്രംപിന്റെ വിശ്വസ്തൻ കെവിൻ ഹാസറ്റ് എത്തിയേക്കുമെന്ന് കരുതപ്പെട്ടിരുന്നു.
എന്നാൽ, നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടറായ ഹാസറ്റ് വൈറ്റ്ഹൗസിൽ തന്നെ തുടരണമെന്ന് ട്രംപ് വ്യക്തമാക്കി.
ഇതോടെ ആരാകും അടുത്ത ചെയർമാൻ എന്ന അനിശ്ചിതത്വം ഉയർന്നതും പലിശനിരക്ക് കുറയാനുള്ള സാധ്യത കുറയുന്നതും സ്വർണത്തിന് തിരിച്ചടിയായി. അമേരിക്കയിൽ തൊഴിൽ വിപണി സ്ഥിരത നേടുന്നതും പണപ്പെരുപ്പം കൂടുന്നതും കണക്കിലെടുത്ത് അടുത്ത യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യയ മങ്ങിയതും സ്വർണത്തിന് സമ്മർദമായി.
3)
ലാഭമെടുപ്പ്:
കഴിഞ്ഞദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റവും ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ അകലുന്ന സാഹചര്യങ്ങളും മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് സമ്മർദം അലയടിക്കുന്നതും വിലയെ താഴേക്കുനയിക്കുന്നു.
4)
ഡോളറും യുഎസ് ട്രഷറി യീൽഡും:
ഹാസറ്റിനെ യുഎസ് ഫെഡ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഡോളറും യുഎസ് ട്രഷറി യീൽഡും ഉയർന്നു.
ഇതും സ്വർണത്തിന് താഴേക്കുള്ള വഴി തുറന്നു.
18 കാരറ്റും വെള്ളിയും
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ ഉയർന്ന് 10,920 രൂപയായി. വെള്ളി ഗ്രാമിന് 3 രൂപ കൂട്ടി 295 രൂപയാക്കി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 30 രൂപ ഉയർത്തി 10,835 രൂപയാണ്.
വെള്ളിവില ഗ്രാമിന് 3 രൂപ ഉയർത്തി 295 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

