ന്യൂഡൽഹി∙ ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാനുള്ള സംവിധാനത്തിനു ജൂലൈ ഒന്നു മുതൽ കൂടുതൽ അധികാരങ്ങൾ ലഭിക്കും.
ഇതുസംബന്ധിച്ച്
ചട്ടം പുറത്തിറക്കി. ഉപയോക്താവിനുണ്ടായ ധനനഷ്ടം പരിഗണിച്ച് നിലവിൽ 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വിധിക്കാനാണ് അധികാരമുണ്ടായിരുന്നതെങ്കിൽ ജൂലൈ 1 മുതൽ ഇത് 30 ലക്ഷം രൂപ വരെയാകാം.
ഇതിനു പുറമേ, സമയനഷ്ടം, മാനസികക്ലേശം തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് ഇനി 3 ലക്ഷം രൂപ വരെയും വിധിക്കാം. നിലവിലിത് ഒരു ലക്ഷം രൂപ വരെയാണ്.
പുതിയ ചട്ടം നടപ്പാകുന്നതോടെ ബാങ്കുകൾ കൂടുതൽ തുക നഷ്ടപരിഹാരമായി ഉപയോക്താക്കൾക്ക് നൽകേണ്ടി വരും. പരാതിക്കു വിധേയമായ സ്ഥാപനം അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം അവരുടെ വിശദീകരണവും അനുബന്ധരേഖകളും ഓംബുഡ്സ്മാന് സമർപ്പിക്കണമെന്നതാണ് നിലവിലുള്ള വ്യവസ്ഥ.
ഈ സമയപരിധി 10 ദിവസമാക്കി കുറയ്ക്കാനാണ് കരടുമാർഗരേഖയിൽ നിർദേശമുണ്ടായിരുന്നതെങ്കിലും അന്തിമരേഖയിൽ നിലവിലുള്ള 15 ദിവസം തന്നെ നിലനിർത്തി.
ജനറൽ മാനേജർ റാങ്കിലുള്ള പ്രിൻസിപ്പൽ നോഡൽ ഓഫിസറാണ് ബാങ്കുകൾക്കു വേണ്ടി ഓംബുഡ്സ്മാനു മുന്നിൽ ഹാജരാകേണ്ടത്. ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങളിൽ നൽകുന്ന പരാതികളിൽ 30 ദിവസത്തിനകം മറുപടി ലഭിക്കാതിരിക്കുകയോ പരാതി തൃപ്തികരമാകാതിരിക്കുകയോ ചെയ്താൽ ആർബിഐ ഓംബുഡ്സ്മാനെ ഒരു വർഷത്തിനകം സമീപിക്കാം.
ആഭ്യന്തര ഓംബുഡ്സ്മാനും ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാനും
ബാങ്കുകൾക്ക് ലഭിക്കുന്ന പരാതികളിൽ ഭാഗികമായി പരിഹാരമുണ്ടാവുകയോ, മൊത്തമായി തള്ളുകയോ ചെയ്യപ്പെടുമ്പോഴാണ് ബാങ്കിന്റെ ഭാഗമായ സ്വതന്ത്ര ആഭ്യന്തര ഓംബുഡ്സ്മാൻ ഇവ പരിഗണിക്കുന്നത്.
ഉപയോക്താക്കളുടെ പരാതികൾ സ്വതന്ത്ര പരിശോധനയില്ലാതെ തള്ളുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പരാതി അവിടെയും പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ഉപയോക്താവിന് സമീപിക്കാനുള്ള സംവിധാനമാണ് ആർബിഐയുടെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ.
cms.rbi.org.in എന്ന വെബ്സൈറ്റ് വഴിയോ [email protected] എന്ന ഇമെയിൽ വഴിയോ പരാതി അയയ്ക്കാം.
പരാതിയുടെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ഏതൊക്കെ ബാങ്കുകൾ സംവിധാനത്തിന്റെ പരിധിയിൽ വരുമെന്നും വെബ്സൈറ്റിലൂടെ അറിയാം.
സംശയങ്ങൾക്ക് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ടോൾ ഫ്രീ നമ്പർ സൗകര്യമുണ്ട്. ഫോൺ: 14448 (രാവിലെ 9:45 മുതൽ വൈകിട്ട് 5:15 വരെ).
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

