പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തമുള്ള സാൻഡ് ബാങ്ക് ജിസിസി രാഷ്ട്രങ്ങളിലും ആഫ്രിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കും.
യുഎഇയിലെ ആദ്യ ഡിജിറ്റൽ ബാങ്ക് ആണിത്. യൂസഫലിക്ക് 10 ശതമാനമാണ് ഓഹരി പങ്കാളിത്തം.
ആദിത്യ ബിർല ഗ്രൂപ്പ് മേധാവി കുമാർ മംഗളം ബിർലയ്ക്ക് 5 ശതമാനമുണ്ട്. എമ്മാർ പ്രോപ്പർട്ടീസ് സ്ഥാപകനും പ്രമുഖ ഓൺലൈൻ കമ്പനിയായ നൂണിന്റെ ചെയർമാനുമായ മുഹമ്മദ് അൽ അബ്ബാർ ആണ് സാൻഡ് ബാങ്കിന്റെ ചെയർമാൻ.
55% ഓഹരി പങ്കാളിത്തമുള്ള അബുദാബിയിലെ അൽ ഹൈൽ ഹോൾഡിങ്സ്, 10% പങ്കാളിത്തമുള്ള എമിറേറ്റ്സ് എൻബിഡി, ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇന്റർനാഷനൽ എന്നിവരാണ് മറ്റ് പ്രമോട്ടർമാർ.
ആഫ്രിക്ക, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ബാങ്കുകൾ ഉൾപ്പെടെ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങൾ സാൻഡ് ബാങ്കുമായി സഹകരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്ന് സിഇഒ മൈക്കൽ ചാൻ പറഞ്ഞു. അബുദാബി ഫിനാൻസ് വീക്ക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഫ്രിക്കയിലും മറ്റ് ജിസിസി രാഷ്ട്രങ്ങളിലും പുതിയ ബാങ്ക് ആംരംഭിക്കുന്നതിന് ഈ സഹകരണം സഹായിക്കും.
അടുത്ത വർഷത്തോടെ ബാങ്ക് 50-100% വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ചാൻ പറഞ്ഞു. ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ യുഎഇ കേന്ദ്രബാങ്കിന്റെ പൂർണ ലൈസൻസോടെ പ്രവർത്തനം ആരംഭിച്ച യുഎഇയിലെ ആദ്യ ബാങ്കാണ് സാൻഡ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

