സ്വർണവില പവന് ലക്ഷം രൂപ തൊടാൻ ഇത്തിരി വൈകും. ഇന്നു രാവിലെ ആ മാന്ത്രികസംഖ്യ ഭേദിക്കുമെന്ന് കരുതിയെങ്കിലും, രാജ്യാന്തര വില കുറഞ്ഞതിന് ആനുപാതികമായി കേരളത്തിലും രാവിലെ കുറയുകയാണുണ്ടായത്.
ഡോളറിനെതിരെ ഇന്ത്യൻ രൂപ രാവിലെതന്നെ ചരിത്രത്തിലെ ഏറ്റവും മോശം മൂല്യത്തിലേക്ക് വീണിട്ടും സ്വർണവില കൂടുന്നതിന് പകരം കുറഞ്ഞു. രാജ്യാന്തര വിപണിയിലെ വിൽപന സമ്മർദമാണ് കാരണം.
കേരളത്തിൽ പവൻ വില ഇന്നലെ 99,280 രൂപയെന്ന സർവകാല ഉയരത്തിൽ എത്തിയിരുന്നു.
ഇന്നുവില 1,120 രൂപ ഇടിഞ്ഞ് 98,160 രൂപ. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപ.
രാജ്യാന്തര വില ഔൺസിന് 10 ഡോളർ കുറഞ്ഞ് 4,289 ഡോളറിലാണുള്ളത്. രൂപ ഡോളറിനെതിരെ 6 പൈസ താഴ്ന്ന് റെക്കോർഡ് 90.79ൽ.
യുഎസിലെ പുതിയ തൊഴിൽക്കണക്കുകൾ ഇന്നു പുറത്തുവരാനിരിക്കേയാണ് രാജ്യാന്തര വില കുതിപ്പിൽനിന്ന് മാറിനിൽക്കുന്നത്.
തൊഴിലുകളുടെ എണ്ണം കുറഞ്ഞാൽ യുഎസിൽ പലിശനിരക്ക് ഇനിയും താഴാനുള്ള വഴിയൊരുങ്ങും; സ്വർണവില കൂടുതൽ മുന്നേറും. മറിച്ച്, തൊഴിക്കണക്ക് മെച്ചപ്പെട്ടാൽ പലിശയിറക്കം പതിയെ മതിയെന്ന് യുഎസ് കേന്ദ്രബാങ്ക് തീരുമാനിക്കും.
അത്തരമൊരു തീരുമാനം സ്വർണത്തിന് പ്രതികൂലവും ഡോളറിന് അനുകൂലവുമാണ്. സ്വർണവില താഴും.
ഈ അനിശ്ചിതത്വത്തിന് ഉത്തരംകിട്ടുംവരെ കരുതലോടെ നീങ്ങുകയാണ് സ്വർണവിപണി.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 115 രൂപ താഴ്ന്ന് 10,150 രൂപയായി. വെള്ളിക്ക് മാറ്റമില്ല; ഗ്രാമിന് 200 രൂപ.
മറ്റു ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 10,090 രൂപയാണ്. വെള്ളിക്ക് 198 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

