കുറച്ചുനേരമായി ഒരാൾ 500ന്റെ കള്ളനോട്ടുമായി ചുറ്റിക്കറങ്ങുന്നു എന്ന സന്ദേശം കേട്ടായിരുന്നു പൊലീസിന്റെ വരവ്. ആളെ തിരിച്ചറിഞ്ഞ പൊലീസ്, വീടുപരിശോധിച്ചപ്പോൾ ഞെട്ടി.
പിന്നാലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ‘ലക്ഷങ്ങളുടെ’ കുറ്റസമ്മതം.
ഏറെക്കാലമായി സ്വന്തം വീട്ടിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തുവന്ന വിവേക് യാദവ് എന്ന 21കാരനെ ഭോപാൽ പൊലീസാണ് പിടികൂടിയത്. മൊത്തം 2.25 ലക്ഷം രൂപവരുന്ന 500ന്റെ കള്ളനോട്ടുകൾ വിവേകിന്റെ വീട്ടിൽനിന്ന് പരിശോധയിലൂടെ പൊലീസ് പിടിച്ചെടുത്തു.
ഒപ്പം കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ, പ്രിന്റർ, പഞ്ച് മെഷീൻ, പശ, കട്ടിങ് മെഷീൻ, സ്ക്രീൻ പ്ലേറ്റ്, നോട്ട് അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ, മഷി, പെൻസിൽ, സ്റ്റീൽ സ്കെയിൽ തുടങ്ങിയവയും.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസ് ശരിക്കും ഞെട്ടിയത്. ഇന്റർനെറ്റിലെ വിഡിയോകൾ കണ്ടാണ് കാഴ്ചയിൽ യഥാർഥമെന്ന് തോന്നുന്ന നോട്ടുകൾ അച്ചടിക്കാനുള്ള വിദ്യ പഠിച്ചതെന്ന് വിവേക് പറഞ്ഞു.
പ്രിന്റിങ് പ്രസ്സിലെ ജോലി നോട്ടിന്റെ കളർ കോംബിനേഷനുകളും കൃത്യമായ അളവ് നിർണയവും ഉറപ്പാക്കാൻ സഹായിച്ചു. നോട്ട് അച്ചടിക്കാനായി ഓൺലൈൻവഴി പ്രത്യേക പേപ്പറുകളും ബ്ലേഡുകളും മറ്റും വാങ്ങി.
ഈ നോട്ടുകൾ വീട്ടിൽനിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ചെറിയ കടകളിലെത്തി മാറുകയാണ് ചെയ്തിരുന്നത്.
ചെറിയ വിലയുള്ള സാധനങ്ങൾ ഇതുപയോഗിച്ച് വാങ്ങും; ബാക്കികിട്ടുന്ന യാഥാർഥ നോട്ടുകൾ അതുവഴി സ്വന്തമാക്കും. ഇത്തരത്തിൽ നിസാമുദ്ദീൻ മേഖലയിൽ ഒരു സ്കൂളിന് പരിസരത്തെ കടകൾക്ക് സമീപം ചുറ്റിക്കറങ്ങുമ്പോഴായിരുന്നു ചിലർക്ക് സംശയം തോന്നിയതും പൊലീസിനെ വിളിച്ചറിയിച്ചതും.
ഏറെക്കാലമായി ഈ കള്ളനോട്ടടി തുടങ്ങിയെന്നും ഇതിനകം 5-6 ലക്ഷം രൂപയുടെ നോട്ടുകൾ മാറ്റിയിട്ടുണ്ടെന്നും വിവേക് പൊലീസിനോട് സമ്മതിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഭോപാൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വെറും 10-ാം ക്ലാസ് വിദ്യാഭ്യാസമുള്ളയാളാണ് വിവേക് യാദവ്. മധ്യപ്രദേശിൽ കഴിഞ്ഞ 2 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വൻതുകയുടെ കള്ളനോട്ട് കേസ് റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ ഖാണ്ഡ്വ മേഖലയിൽനിന്ന് മൊത്തം 20 ലക്ഷം രൂപമതിക്കുന്ന കള്ളനോട്ടുകൾ പിടിച്ചെടുത്തിരുന്നു. 2 പേരെ അറസ്റ്റും ചെയ്തു.
മറ്റൊരു കേസിൽ മൻസോറിൽനിന്ന് 38,000 രൂപയുട കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

