റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് രാജ്യാന്തര നിയമങ്ങൾ അനുസരിച്ചും രാജ്യതാൽപര്യം മുൻനിർത്തിയുമാണെന്ന് ചൈന. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യം ഏകപക്ഷീയ കടന്നാക്രമണമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു.
രാജ്യങ്ങൾ തമ്മിൽ വ്യാപാരബന്ധം സ്ഥാപിക്കുന്നത് സ്വാഭാവികമാണ്.
ചൈനയ്ക്ക് റഷ്യയുമായും വ്യാപാര, ഊർജ ബന്ധങ്ങളുണ്ട്. ഭീഷണിപ്പെടുത്തി അതിനുതടയിടാനാണ് യുഎസിന്റെ ശ്രമം.
രാജ്യതാൽപര്യത്തിനും പരമാധികാരത്തിനും വെല്ലുവിളിയുണ്ടായാൽ ചൈന തിരിച്ചടിക്കുമെന്നും ലിൻ ജിയാൻ പറഞ്ഞു.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ചൈന കക്ഷിയല്ലെന്നും ലിൻ വ്യക്തമാക്കി. എന്നാൽ യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് റഷ്യൻ എണ്ണ വൻതോതിൽ വാങ്ങി സാമ്പത്തിക പിന്തുണ നൽകുന്നത് ചൈനയും ഇന്ത്യയുമാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് നേരത്തേ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയെങ്കിലും ട്രംപ് പറഞ്ഞതിനെ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് റഷ്യൻ എണ്ണയുടെ ലഭ്യത ഇപ്പോൾ ഏറെ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട
റഷ്യൻ അംബാസഡർ ഡെനിസ് ആലിപോവ്, ഇന്ത്യ-യുഎസ് ബന്ധത്തിൽ ഇടപെടാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണോയെന്നത് ഇന്ത്യയ്ക്ക് മുന്നിലുള്ള ചോദ്യമാണ്.
രാജ്യതാൽപര്യം മുൻനിർത്തിയാണ് ഇന്ത്യയുടെ ഇറക്കുമതി നയം. ഊർജരംഗത്തെ സഹകരണം അതിന് ആവശ്യവുമാണ്.
ഇന്ത്യ-റഷ്യ ബന്ധം സന്തുലിതമാണെന്നും ഇരുകൂട്ടർക്കും പ്രയോജനകരമാണെന്നും അംബാസഡർ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]