സ്വാർഥതാൽപര്യത്തിനായി ട്രംപ് ഇന്ത്യയുമായുള്ള യുഎസിന്റെ 40ലേറെ വർഷത്തെ ശക്തമായ സുഹൃദ്ബന്ധം നശിച്ചിപ്പിച്ചെന്ന് മുതിർന്ന ഡെമോക്രാറ്റ് നേതാവ് റാം ഇമ്മാനുവൽ. ബറാക് ഒബാമ പ്രസിഡന്റ് ആയിരിക്കേ ചീഫ് ഓഫ് സ്റ്റാഫും സമീപകാലത്തുവരെ ജപ്പാനിലെ യുഎസ് അംബാസഡറുമായിരുന്നു റാം ഇമ്മാനുവൽ.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം ട്രംപിനെതിരെ തുറന്നടിച്ചത്.
പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾക്കെതിരെ ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണം അവസാനിപ്പിച്ചത് താൻ ആണെന്ന് ട്രംപ് 50ലേറെ തവണയെങ്കിലും അവകാശപ്പെട്ടു. ഇന്ത്യ-പാക്ക് സംഘർഷം ഉൾപ്പെടെ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നാണ് നൊബേലിനുവേണ്ടി ട്രംപ് ഉയർത്തിയ അവകാശവാദം.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് പാക്കിസ്ഥാന്റെ അഭ്യർഥനപ്രകാരം ഇന്ത്യ സ്വന്തംനിലയ്ക്കാണെന്നും ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും ട്രംപ് തന്റെ വാദത്തിൽ ഉറച്ചുനിൽക്കുകയാണ്.
ഇന്ത്യയ്ക്കുമേൽ തീരുവ 200 ശതമാനമായി ഉയർത്തുമെന്ന് ഭീഷണിമുഴക്കിയാണത്രേ ഇന്ത്യ-പാക്ക് സംഘർഷത്തിന് തടയിട്ടത്. മാനുഫാക്ചറിങ്ങിലും ടെക്നോളജിയിലും ചൈനയ്ക്ക് ബദലായി ഇന്ത്യയെ ഒപ്പംനിർത്താൻ യുഎസിന് കഴിയുമായിരുന്നു.
സൈനികരംഗത്തും ഇന്ത്യ യുഎസിന്റെ ഒപ്പംനിൽക്കുമായിരുന്നു. എന്നാൽ, ഏകപക്ഷീയമായി ട്രംപ് ഇന്ത്യയ്ക്കുമേൽ തീരുവവർധന പ്രഖ്യാപിച്ചത് എല്ലാം നശിപ്പിച്ചു – ഇമ്മാനുവൽ പറഞ്ഞു.
പാക്കിസ്ഥാന്റെ ക്രിപ്റ്റോമേഖലയിൽ ഉൾപ്പെടെ ട്രംപിനും കുടുംബത്തിനുമുള്ള ബിസിനസ് താൽപര്യങ്ങളിൽ അസ്വാഭാവികയുണ്ടെന്നും ഇമ്മാനുവൽ ആരോപിച്ചു.
തന്റെ ‘ഈഗോയും’ മകൻ ട്രംപ് ജൂനിയറിന് പാക്കിസ്ഥാനിലുള്ള സാമ്പത്തിക ബന്ധങ്ങളും മനസ്സിൽവച്ചാണ് ട്രംപ് പല തീരുമാനങ്ങളും എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
ഈ മാസത്തിന്റെ തുടക്കത്തിൽ 19 ഡെമോക്രാറ്റ് സെനറ്റർമാരും ഇന്ത്യയ്ക്കെതിരായ താരിഫ് പ്രശ്നങ്ങൾ അവസാനിപ്പിച്ച് സുഹൃദ്ബന്ധം പുനഃസ്ഥാപിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഡിബോറ റോസ്, ബ്രാഡ് ഷെർമൻ, സിഡ്നി കാംലഗർ-ഡോവ്, രാജാ കൃഷ്ണമൂർത്തി, രോഹിത് ഖന്ന, പ്രമീണ ജയ്പാൽ തുടങ്ങിയവരാണ് ഈ ആവശ്യമുന്നയിച്ച് ട്രംപിന് കത്തയച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]