പാലക്കാട് ∙ നെല്ലു സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാരായ കെ.എൻ.ബാലഗോപാലിനെയും ജി.ആർ.അനിലിനെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇവർ 18നു കൊച്ചിയിൽ മിൽ പ്രതിനിധികളുമായി ചർച്ച നടത്തും.
ഈ സീസണിലെ സംഭരണത്തിനു മില്ലുകൾ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല.
കഴിഞ്ഞ സീസണിൽ ഒപ്പിട്ട ഒരു മിൽ മാത്രമാണു നിലവിൽ സംഭരണരംഗത്തു ള്ളത്.
അവരുടെ കരാർ കാലാവധി ഉടൻ അവസാനിക്കും. പാലക്കാട് അടക്കമുള്ള ജില്ലകളിൽ 70–80% കൊയ്ത്തു പൂർത്തിയായിട്ടും ഇതുവരെ നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല.
ചെറുകിട കർഷകർ കിലോയ്ക്കു 10 രൂപ വരെ നഷ്ടം സഹിച്ച്, കിട്ടിയ വിലയ്ക്കു നെല്ലു വിൽക്കാൻ നിർബന്ധിതരാവുകയാണ്.
സംഭരിക്കുന്ന നെല്ല് അരിയാക്കി നൽകുന്നതിലുള്ള അനുപാതം തർക്കവിഷയമാണ്.
100 കിലോഗ്രാം നെല്ലു സംഭരിച്ചാൽ 68 കിലോഗ്രാം അരി സപ്ലൈകോയ്ക്കു നൽകണമെന്നാണു മാനദണ്ഡം. കേരളത്തിലെ സാഹചര്യത്തിൽ 64.5 കിലോഗ്രാം അരി മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണു മില്ലുകളുടെ നിലപാട്.
സഹകരണ മേഖലയിലെ മില്ലുകളും ഇതേ നിലപാടിലാണ്. സർക്കാർ തലത്തിൽ നടത്തിയ പരിശോധനയിലും 68 കിലോഗ്രാം അരി ലഭിച്ചിരുന്നില്ല.
അതേസമയം കേന്ദ്രമാനദണ്ഡം ഇപ്പോഴും 68 കിലോഗ്രാമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]