കൊച്ചി ∙ മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികൾക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ തെളിഞ്ഞതോടെ ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു.
യുഎസ് മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമപ്രകാരം സമുദ്ര സസ്തനികളുടെ സംരക്ഷണത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്നു മാത്രമാണ് സീഫുഡ് ഇറക്കുമതി അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ ഈ നിയമം കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു.
ഈ പ്രതിസന്ധി മറികടക്കാൻ 2020ലാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് (സ്റ്റോക് അസസ്മെന്റ്) പദ്ധതിക്ക് തുടക്കമിട്ടത്.
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറീസ് സർവേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) എന്നിവർ നടത്തിയ പഠനത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ സസ്തനി സമ്പത്ത് ആരോഗ്യകരമാണെന്നു തെളിഞ്ഞു.
സിഎംഎഫ്ആർഐയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ കടൽ സസ്തനി സംരക്ഷണത്തിൽ ഇന്ത്യയിലെ സംവിധാനങ്ങൾ യുഎസ് നിലവാരത്തിനു തുല്യമാണെന്നു യുഎസ് നാഷനൽ മറൈൻ ഫിഷറീസ് സർവീസസും വിലയിരുത്തി.
കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം സുരക്ഷിതമാക്കാനും വലിയൊരു കയറ്റുമതി നിരോധനം ഒഴിവാക്കാനും പഠനം സഹായിച്ചതായി ഗവേഷണത്തിനു നേതൃത്വം നൽകിയ സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രൻ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]