ബ്രിക്സ് കൂട്ടായ്മയ്ക്കെതിരെ പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡോളറിനെ ആക്രമിക്കാനുള്ള കൂട്ടുകെട്ടാണ് ബ്രിക്സ് എന്നാരോപിച്ച ട്രംപ്, പല രാജ്യങ്ങളും ബ്രിക്സിൽ നിന്ന് പുറത്തുപോകാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു.
‘‘ഡി-ഡോളറൈസേഷനാണ് ബ്രിക്സ് ഉദ്ദേശിക്കുന്നതെങ്കിൽ ആ കളി വേണ്ട.
നിങ്ങളുടെ എല്ലാ ഉൽപന്നങ്ങൾക്കും ഞാൻ തീരുവ ചുമത്തും. പല രാജ്യങ്ങളും ഇപ്പോൾ ബ്രിക്സിനെ കുറിച്ച് മിണ്ടുന്നില്ല’’, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മീലെയുമായി വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ബ്രിക്സിനെ ട്രംപ് കടന്നാക്രമിച്ചത്.
സാമ്പത്തികഞെരുക്കത്തിലും കടക്കെണിയിലും നട്ടംതിരിയുന്ന അർജന്റീനയ്ക്ക് വായ്പാസഹായം നൽകാമെന്നാണ് യുഎസ് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച ചർച്ചകളുടെ ഭാഗമായാണ് അർജന്റീന പ്രസിഡന്റ് ഹാവിയർ മീലെ വൈറ്റ്ഹൗസിൽ എത്തിയത്.
JUST IN: 🇺🇸 President Trump says BRICS is an attack on the US dollar.
ബ്രിക്സുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക കടുത്ത താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘ബ്രിക്സിൽ ചേരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ആയിക്കോളൂ, പക്ഷേ, ഞങ്ങൾ നിങ്ങൾക്ക് തീരുവ ചുമത്തും’’, ട്രംപ് പറഞ്ഞു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ‘ബ്രിക്സ്’ കൂട്ടായ്മയുടെ സ്ഥാപകാംഗങ്ങൾ. 2024ൽ ഈജിപ്റ്റ്, ഇത്യോപ്യ, ഇറാൻ, യുഎഇ, ഇന്തൊനീഷ്യ എന്നിവയെയും ചേർത്ത് കൂട്ടായ്മ വിപുലീകരിച്ചു.
യുഎസിന്റെ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ ട്രംപ് ബ്രിക്സ് രാജ്യങ്ങളായ ബ്രസീൽ, ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കെതിരെ കടുത്ത തീരുവകളും ഉപരോധങ്ങളുമായി രംഗത്തെത്തിയിരുന്നു.
പിന്നാലെ, സഹകരണം ശക്തമാക്കിയ ഈ രാജ്യങ്ങൾ ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസികളിൽ ഉഭയകക്ഷി വ്യാപാരത്തിന് തീരുമാനിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. റഷ്യ നിലവിൽ റൂബിൾ, ചൈനീസ് യുവാൻ, യുഎഇ ദിർഹം എന്നിവയാണ് കൂടുതലും ഉപയോഗിക്കുന്നത്.
റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പണം ഇന്ത്യ ദിർഹത്തിലും യുവാനിലുമാണ് വീട്ടുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
“Anybody that wants to be in BRICS, that’s fine, but we’re going to put tariffs on your nation, everyone dropped out. They are all dropping out BRICS”, says US President Trump
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]