
ചെന്നൈ∙ ശ്രീപെരുംപുത്തൂരിലെ സാംസങ് പ്ലാന്റിൽ 37 ദിവസമായി തുടരുന്ന തൊഴിലാളി സമരം പിൻവലിച്ചു. ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉൾപ്പെടെ ഇരു വിഭാഗവും ധാരണയിൽ എത്തിയതോടെയാണ് സമരം തീർന്നത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നു സാംസങ് ഉറപ്പു നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം 9 മുതലാണ് ആയിരത്തിലേറെ തൊഴിലാളികൾ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചിട്ടും യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടതോടെയാണു സമരം നീണ്ടത്. ഇതോടെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയോഗിച്ച 4 മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ച വിജയം കാണുകയായിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]