അടുത്ത വർഷം റിലയൻസ് ജിയോയുടെ ഐപിഒയുണ്ടാകുമെന്ന് റിലയൻസിന്റെ വാർഷിക പൊതു യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം റിലയൻസ് റീട്ടയ്ൽ ഐപിഒയ്ക്കും കമ്പനി ഒരുങ്ങുന്നു.
ലിസ്റ്റിങിനു മുന്നോടിയായി റിലയൻസ് റീട്ടെയ്ൽ മൂല്യം 20,000 കോടി ഡോളറിലെക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ് ചെയർമാൻ മുകേഷ് അംബാനിയെന്ന് അടുത്ത ബന്ധമുള്ളവർ പറയുന്നു.
രാജ്യത്തെ റീട്ടെയ്ൽ വമ്പനായ കമ്പനിയുടെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റിലയൻസ് കൺസ്യൂമർ പ്രൊഡക്ടസിൽ നിന്ന് വേർപെടുത്താനുള്ള ചെയ്യാനുള്ള തയാറെടുപ്പിലാണ്. റിലയൻസ് കൺസ്യൂമറിന്റെ ഈ വിഭജിക്കൽ (ഡീമെർജർ) നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണറിയുന്നത്.
ഇതിന് സെബിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.
2027 ഓടെ ഓഹരി വിപണിയിലേക്ക്
ഇതോടെ റിലയന്‍സ് റീട്ടെയ്ൽ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയാകും. ഒപ്പം നിലവിലുള്ള ലാഭകരമല്ലാത്ത സ്റ്റോറുകൾ അടച്ചുപൂട്ടി പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതോടെ ലക്ഷ്യമിടുന്ന പോലെ വാല്യുവേഷൻ മെച്ചപ്പെടുത്താനും 2027 ഓടെ ഓഹരി വിപണിയിലേക്ക് കടക്കാനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.
റിലയന്‍സ് ജിയോ ഐപിഒയ്ക്ക് ശേഷമായിരിക്കും ഇത്.
ലിസ്റ്റിങ് വേളയില്‍ നിലവിലെ നിക്ഷേപകരായ സിങ്കപ്പൂരിലെ ജിഐസി, അബുദാബി ഇൻവസ്റ്റ്മെന്റ് അതോരിറ്റി, ഖത്തർ ഇന്‍വസ്റ്റ്മെന്റ് അതോരിറ്റി, സിൽവർ ലേക്ക് തുടങ്ങിയവർക്ക് വേണമെങ്കിൽ കമ്പനിയിൽ നിന്ന് പുറത്ത് പോകാന്‍ അവസരമുണ്ടാകും.
പ്രവർത്തനലാഭം ഇരട്ട അക്കത്തിലെത്തിക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി നേട്ടം നൽകാത്ത സ്റ്റോറുകൾ അടച്ചു പൂട്ടുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് റീട്ടെയ്ൽ 3,870 കോടി ഡോളറിന്റെ മൊത്തവരുമാനവും 290 കോടി ഡോളറിന്റ പ്രവർത്തന ലാഭവും നേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]