ആദായ നികുതി ഫയലിങ് തീയതി ഇന്നലെ അവസാനിക്കാനിരിക്കെ പോർട്ടൽ പണിമുടക്കിയതിനെത്തു ടർന്ന് റിട്ടേൺ ഫയലിങ് ഇന്നത്തേക്ക് കൂടി നീട്ടിവച്ചതായി ആദായ നികുതി വകുപ്പ് ‘എക്സി’ൽ അറിയിച്ചു. ഇന്നലെ വൈകിട്ട് വരെ ഏഴു കോടി പേരാണ് റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്.
റിട്ടേൺ സമർപ്പണത്തിന് അവസാനം നിമിഷം തിരക്കേറിയതോടെ പോർട്ടൽ പണിമുടക്കുകയായിരുന്നു. ഇതേത്തുടർന്ന് ഒരു ദിവസത്തേക്ക് എങ്കിലും ഫയലിങ് നീട്ടി നൽകണമെന്ന അഭ്യർത്ഥന പ്രവാഹത്തെ തുടർന്നാണ് ഇന്നത്തേക്ക് കൂടി റിട്ടേൺ ഫയലിങ്ങിനുള്ള അവസരം നൽകാൻ ആദായ നികുതി വകുപ്പ് തീരുമാനമെടുത്തത്.
അർദ്ധരാത്രിക്ക് തൊട്ടു മുൻപ് ഫയലിങ് അവസാനിക്കാനിരിക്കെ ആണ് ആദായനികുതി വകുപ്പിന്റെ തീയതി നീട്ടിയ അറിയിപ്പ് വന്നത്.
ആദായനികുതി റിട്ടേൺ ഫയലിങ്ങിനുള്ള തീയതി ജൂലൈ 31ന് അവസാനിക്കേണ്ടതാണ് ഒന്നരമാസം കൂടി നീട്ടി നൽകിയത്.
പുലർച്ചെ 2. 30 വരെ പോർട്ടൽ മെയിന്റനൻസിലാണ് എന്നാണ് കാണിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ മൂന്നു വർഷമായി നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ആദായ നികുതി പോർട്ടലിന്റെ തകരാറിനെ കുറിച്ച് സ്ഥിരമായി പരാതിപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. റിട്ടേൺ സമർപ്പിക്കാനുള്ള ബുദ്ധിമുട്ടും കുറഞ്ഞ വേഗതയും വാർഷിക വിവര പ്രസ്താവന ഡൗൺലോഡ് ചെയ്യാൻ ആകുന്നില്ല എന്നതും സ്ഥിരം പരാതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]