
പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് ബെംഗളൂരുവിൽ നടന്ന ആറാമത് സിഎക്സ് എക്സലൻസ് അവാർഡ്സ്-2025ൽ ബെസ്റ്റ് ഇന്റഗ്രേറ്റഡ് മാർക്കറ്റിങ് ക്യാംപെയ്ൻ പുരസ്കാരം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്നതും സ്വർണ വായ്പാരംഗത്ത് കമ്പനിയുടെ പ്രവർത്തനമികവ് എടുത്തുകാട്ടുന്നതുമായ മാർക്കറ്റിങ് സംരംഭങ്ങൾ നൽകുന്ന നൂതന സമീപനം വിലയിരുത്തിയാണ് പുരസ്കാരം.
മുത്തൂറ്റ് മിനിയുടെ രാജ്യമെമ്പാടും ലഭിക്കുന്ന ‘നിങ്ങളുടെ ചെറിയ ആവശ്യങ്ങൾക്കുള്ള ചെറിയ സ്വർണ വായ്പ’ എന്ന ക്യാംപെയ്നാണ് പുരസ്കാരത്തിന് അർഹമായത്.
വിദ്യാഭ്യാസ, മെഡിക്കൽ ചെലവുകൾ മുതൽ ഉത്സവകാല ഷോപ്പിങ്, ചെറുകിട ബിസിനസുകൾ തുടങ്ങിയ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുന്ന ക്രെഡിറ്റ് ഓപ്ഷനാണിത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും നിറവേറ്റാനും സഹായിക്കുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ് അവാർഡ് എന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
പരമ്പരാഗത മൂല്യങ്ങളെ ആധുനികരീതികളുമായി സംയോജിപ്പിക്കുന്നതിലുള്ള മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ ബിസിനസ് രീതിയെ അംഗീകരിക്കുന്നതാണ് അവാർഡെന്നും ഗ്ലോബൽ മാർക്കറ്റിങ് മേധാവി കിരൺ ജെയിംസിന്റെ മാർഗനിർദേശങ്ങളാണ് കമ്പനിയുടെ സംരംഭങ്ങളെ മുന്നോട്ടുനയിക്കുന്നതെന്നും സിഇഒ പി.ഇ. മത്തായി പറഞ്ഞു.
10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 965ലേറെ ശാഖകൾ കമ്പനിക്കുണ്ട്. 25 ലക്ഷത്തിലേറെയാണ് ഉപഭോക്താക്കൾ.
ജീവനക്കാർ 5,000ലേറെയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]